ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ സിറ്റിംഗ്; യുഡിഎഫ് സ്‌ഥാനാർഥികളുടെ ഹരജികള്‍ പരിഗണിക്കുന്നു

By News Desk, Malabar News
Kerala-High-Court
Representational image
Ajwa Travels

കൊച്ചി: ഹൈക്കോടതിയില്‍ ഇന്ന് സ്‌പെഷ്യല്‍ സിറ്റിംഗ്. ഷാനിമോള്‍ ഉസ്‌മാന്‍, ഇഎം അഗസ്‌തി എന്നിവരുടെ തിരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസാധാരണ സിറ്റിംഗാണ് ഇന്ന് നടക്കുന്നത്.

ഇരട്ട വോട്ടുള്ള ബൂത്തുകളില്‍ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നാണ് ഷാനിമോളുടെ ഹരജി. തിരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതായും ഹരജിയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് ദിവസം ഇടുക്കിയിലെ കേരള- തമിഴ്‌നാട് അതിര്‍ത്തികള്‍ അടക്കണമെന്നതാണ് ഇഎം അഗസ്‌തിയുടെ ആവശ്യം. വ്യാജവോട്ട് തടയാനാണ് ഇത്തരം നടപടിയെന്നാണ് ഹരജിക്കാരന്‍ പറയുന്നത്. അതിര്‍ത്തികളിലും പ്രശ്‌ന ബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഹരജിയിലുണ്ട്.

National News: ഉത്തര്‍പ്രദേശിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ പത്താം ക്ളാസ് വിദ്യാര്‍ഥിനി ആത്‌മഹത്യ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE