വ്യക്‌തികളല്ല പാർട്ടിയാണ് ക്യാപ്റ്റൻ; പി ജയരാജൻ

By Desk Reporter, Malabar News
p jayarajan

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ, അവർ സ്‌നേഹ സൂചകമായി പല തരത്തിലും ഇഷ്‌ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതിയും ചിലർ ഫോട്ടോ വച്ചും ഇഷ്‌ടം പ്രകടിപ്പിക്കും. എന്നാൽ, കമ്യൂണിസ്‌റ്റുകാർ വ്യക്‌തി പൂജയിൽ അഭിരമിക്കുന്നവരല്ല എന്ന് ജയരാജൻ പറഞ്ഞു. ഈ പാർട്ടിയിൽ ‘എല്ലാവരും സഖാക്കളാണ്’. പാർട്ടിയാണ് ക്യാപ്റ്റൻ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം;

കമ്യൂണിസ്‌റ്റുകാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വർധിച്ചു വരുന്ന ജനപ്രിയതയില്‍ പലരും അസ്വസ്‌ഥരാണ്. ജനപക്ഷ രാഷ്‌ട്രീയവും ജനക്ഷേമ രാഷ്‌ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇടതുപക്ഷമാണ്.

ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, അവര്‍ സ്‌നേഹ സൂചകമായി പല തരത്തിലും ഇഷ്‌ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്‌ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്‌ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്‌തു ഇഷ്‌ടം പ്രകടിപ്പിക്കും. എന്നാല്‍, കമ്യൂണിസ്‌റ്റുകാര്‍ വ്യക്‌തി പൂജയില്‍ അഭിരമിക്കുന്നവരല്ല.

സഖാവ് കോടിയേരി മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്കളാണ്’. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അതു കൊണ്ട് വലതുപക്ഷവും മാദ്ധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയില്‍ വല്ലാതെ അസ്വസ്‌ഥരായിട്ട് കാര്യമില്ല. വ്യക്‌തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്.

മുഖ്യമന്ത്രിയും ക്യാപ്റ്റൻ പ്രയോഗത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. തന്നെ ക്യാപ്‌റ്റൻ എന്ന് വിളിക്കുന്നതിൽ ആശയക്കുഴപ്പം വേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആളുകൾ അവരുടെ താൽപര്യത്തിന് അനുസരിച്ച് പലതും വിളിക്കും. ക്യാപ്‌റ്റൻ വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാൻ പോകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read:  രമേശ് ചെന്നിത്തലക്ക് എതിരെ ബിജെപി; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE