മോദിയുടെ ശ്രമം വർഗീയത വളർത്താൻ; ശബരിമല പരാമർശത്തിൽ വിമർശനവുമായി തരൂർ

By Desk Reporter, Malabar News
New change seen as positive; Tharoor
Ajwa Travels

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമല വിഷയം ഉന്നയിച്ച പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വർഗീയത വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദി ശബരിമല വിഷയം പറയുന്നത് എന്ന് തരൂർ കുറ്റപ്പെടുത്തി.

കോന്നിയിൽ ശരണം വിളിയുമായി ജനങ്ങളെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രിയുടെ നടപടിയെ ആണ് തരൂർ വിമർശിച്ചത്. പ്രധാനമന്ത്രിക്ക് കേരളത്തിൽ എത്തിയാൽ മറ്റൊന്നും പറയാനില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത് എന്നും തരൂർ പറഞ്ഞു.

കേരളത്തിൽ സിപിഎമ്മിനെ എതിർക്കുന്നത് കോൺഗ്രസാണ്. നേമത്ത് ശക്‌തമായ ത്രികോണ മൽസരമായിരിക്കും നടക്കുക. സിസിപി സഖ്യമെന്ന മോദിയുടെ വിമർശനം കേരളത്തെക്കുറിച്ച് അറിയാത്തതിനാലാണ്. ചില കാര്യങ്ങളിൽ ബിജെപിക്കെതിരെ ഒരേ നിലപാടുണ്ടാകാം. പക്ഷേ കേരളത്തിൽ എൽഡിഎഫിനെ ശക്‌തമായി എതിർക്കുന്നത് കോൺഗ്രസ് മാത്രമാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

Also Read:  വ്യക്‌തികളല്ല പാർട്ടിയാണ് ക്യാപ്റ്റൻ; പി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE