Fri, Nov 13, 2026
28 C
Dubai

കേരള-കർണാടക അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

കാസർഗോഡ്: കേരള-കർണാടക അതിർത്തിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കി കർണാടക. അതിർത്തി വഴിയുള്ള യാത്രക്ക് നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. തലപ്പാടിയിൽ വാഹന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ പരിശോധനകൾക്ക് ശേഷമേ ഇനി...

മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന ഹരജി; കേന്ദ്രത്തിനും കേരള-തമിഴ്‌നാട് സർക്കാരുകൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജിയിൽ കേന്ദ്ര സർക്കാരിനും കേരള-തമിഴ്‌നാട് സർക്കാരുകൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്‌റ്റിസ്‌ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം ഈ വിഷയവും...

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000ത്തിലേക്ക്; 20,654 പേർക്ക് രോഗമുക്‌തി

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,0000ത്തോട് അടുക്കുന്നു. 39,726 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 20,654 പേർ രോഗമുക്‌തി നേടി. 154 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നും...

ഏത് വിദഗ്‌ധനും ബിജെപി ആയാൽ ആ സ്വഭാവം കാണിക്കും, ഇ ശ്രീധരന്റേത് ജൽപനങ്ങൾ; മുഖ്യമന്ത്രി

പാലക്കാട്: പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥിയായ ഇ ശ്രീധരന് എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരൻ എഞ്ചിനിയറിങ് രംഗത്തെ വിദഗ്‌ധനായിരുന്നു. എന്നാൽ ഏത് വിദഗ്‌ധനും ബിജെപിയിൽ ചേർന്നാൽ ആ പാർട്ടിയുടെ സ്വഭാവം...

ഇവർ എന്താണ് കാണിക്കുന്നത്? ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ‘റിപ്പ്ഡ് ജീൻസ്’ പ്രസ്‌താവനയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ഫാഷന്റെ ഭാഗമായി റിപ്പ്ഡ് ജീൻസ് (പിന്നിയ ജീൻസ്) ധരിക്കുന്ന സ്‌ത്രീകൾക്ക് എതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് നടത്തിയ വിവാദ പ്രസ്‌താവനയെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ആർഎസ്എസ് യൂണിഫോമായ...

ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു; തൃശൂരിൽ മൂന്നംഗ കുടുംബം ആത്‌മഹത്യ ചെയ്‌തു

തൃശൂർ: ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവും മാതാപിതാക്കളും ആത്‌മഹത്യ ചെയ്‌തു. തൃശൂർ അന്തിക്കാട് കാരമുക്കിലാണ് സംഭവം നടന്നത്. കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ​ഗോപാലൻ...

നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് അസം സന്ദർശിക്കും

ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ രണ്ട് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നെത്തും. ദിബ്രുഗഡിലെ ലാഹോളിലെ കോളേജ് വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കും. പിന്നീട് ദിബ്രുഗഡിലെ പാനിറ്റോള ബ്ളോക്കിലെ ഡിൻജോയിയിൽ...

ഇഡിക്ക് എതിരായ മൊഴി; വനിതാ സിപിഓകൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് പ്രതികൂല മൊഴി നല്‍കിയ വനിതാ പൊലീസുകാര്‍ക്ക് നടപടി ആവശ്യപ്പെട്ട് ഇഡി. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ വിവാദത്തെ കുറിച്ചുള്ള പൊലീസ്...
- Advertisement -