ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,0000ത്തോട് അടുക്കുന്നു. 39,726 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 20,654 പേർ രോഗമുക്‌തി നേടി. 154 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനമാണ് കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധന.
1,15,14,331 പേർക്ക് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. 1,10,83,679 പേർ രോഗമുക്‌തി നേടി. 2,71,282 പേരാണ് നിലവിൽ ചികിൽസയുള്ളത്. 1,59,370 പേർ ഇതുവരെ രോഗം ബാധിച്ച് മരിക്കുകയും ചെയ്‌തിട്ടുണ്ട്.
അതേസമയം, 3,93,39,817 പേർക്ക് ഇതുവരെ കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വ്യാപനമാണ് ഇപ്പോഴുണ്ടാകുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ കോവിഡ് അതിരൂക്ഷമാകുമെന്ന് പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
Read also: ഏത് വിദഗ്‌ധനും ബിജെപി ആയാൽ ആ സ്വഭാവം കാണിക്കും, ഇ ശ്രീധരന്റേത് ജൽപനങ്ങൾ; മുഖ്യമന്ത്രി