Fri, Nov 13, 2026
29 C
Dubai

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സിബിഐ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും . ഓരോ പരാതിയിലും ഓരോ എഫ്‌ഐആർ എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദേശത്തിന് എതിരെയാണ് അപ്പീൽ....

‘രണ്ടില’; പിജെ ജോസഫിന്റെ അപ്പീലില്‍ വിധി ഇന്ന്

കൊച്ചി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്‌നം അനുവദിച്ചതിനെതിരെ പിജെ ജോസഫ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് രണ്ടില ചിഹ്‌നം ഉപയോഗിക്കാനുള്ള അനുമതി ജോസ്...

ടൂൾ കിറ്റ് കേസ്: തുടർ നടപടികൾക്കായി അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്

ന്യൂഡെൽഹി: ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ തീരുമാനിക്കുന്നതിനായി അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ചേരും. ടൂൾ കിറ്റ് കേസിൽ ദിഷാ രവിയുടെ ജാമ്യ ഹരജി നാളെ പരിഗണിക്കാനിരിക്കെയാണ് യോഗം ചേരുന്നത്. ഡെൽഹി...

ബീഹാറിൽ പത്താം ക്ളാസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു; വിമർശിച്ച് തേജസ്വി യാദവ്

പാറ്റ്‌ന: ബീഹാറിൽ പത്താം ക്ളാസിലെ സാമൂഹ്യശാസ്‌ത്ര പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു. വിവരം റിപ്പോർട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകർക്കെതിരെ നിതീഷ് കുമാർ സർക്കാർ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്....

‘പശു ശാസ്‌ത്ര’ പരീക്ഷയിൽ നിന്ന് കേന്ദ്രം പിന്നോട്ടില്ല; റദ്ദാക്കണമെന്ന് ശാസ്‌ത്ര സാഹിത്യ പരിഷത്ത്

ന്യൂഡെൽഹി: കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള രാഷ്‌ട്രീയ കാമധേനു ആയോഗ് പശു ശാസ്‌ത്രം പ്രധാന വിഷയമാക്കി വ്യാഴാഴ്‌ച നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ നിന്ന് പിന്നോട്ടില്ലെന്നും പങ്കെടുക്കാൻ 5 ലക്ഷത്തിലധികം ആളുകൾ രജിസ്‌റ്റർ...

ഇടതുസർക്കാർ മെഡിക്കല്‍ ഫീസ് ഭീമമാക്കി, ഒട്ടനവധി ആരോഗ്യ പദ്ധതികളെ അട്ടിമറിച്ചു; ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് നടപ്പാക്കിയ കാരുണ്യ പദ്ധതി, ഹീമോഫിലിയ രോഗികള്‍ക്കുള്ള ആജീവനാന്ത സൗജന്യ ചികിൽസ, കേൾവിക്കുറവുള്ള പാവപ്പെട്ടവരെ സഹായിക്കുന്ന കോക്ളിയർ ഇംപ്ളാന്റേഷന്‍ പദ്ധതി, കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിൽസ തുടങ്ങിയ നിരവധി പദ്ധതികളെ ഇല്ലായ്‌മ...

ഇടതോ വലതോ ഭരിക്കട്ടെ; ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ വേണം; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്...

കൊച്ചി: കോവിഡ് പ്രതിരോധ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന താരമായി കെകെ ശൈലജ ടീച്ചർ മാറിയെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി. കൊച്ചിയിലെ കെസിബിസി ആസ്‌ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന...

ജനങ്ങളെ ദുരിതത്തിലാക്കി സർക്കാർ ലാഭമുണ്ടാക്കരുത്; മോദിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

ന്യൂഡെൽഹി: രാജ്യത്തെ ക്രമാതീതമായ ഇന്ധനവില വർധനവിൽ ആശങ്ക പ്രകടിപ്പിച്ച്​ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണമെന്നും ജനങ്ങളുടെ ദുരിതത്തിൽ നിന്ന്​ സർക്കാർ...
- Advertisement -