ന്യൂഡെൽഹി: ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ തീരുമാനിക്കുന്നതിനായി അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് ചേരും. ടൂൾ കിറ്റ് കേസിൽ ദിഷാ രവിയുടെ ജാമ്യ ഹരജി നാളെ പരിഗണിക്കാനിരിക്കെയാണ് യോഗം ചേരുന്നത്. ഡെൽഹി പട്യാല ഹൗസാണ് ദിഷയുടെ ഹരജി പരിഗണിക്കുക. ദിഷ അടക്കമുള്ളവർക്ക് എതിരെ ഡെൽഹി പോലീസ് യുഎപിഎ ചുമത്താനാണ് സാധ്യത.
ടൂൾ കിറ്റിലെ ഹൈപ്പർ ലിങ്കുകൾ ദേശ വിരുദ്ധ പ്രചാരണങ്ങളിലേക്കും സൈന്യം രാജ്യത്ത് കൂട്ടക്കൊല നടത്തുന്നു എന്ന പ്രചാരണങ്ങളിലേക്കും നയിക്കുന്നത് ചൂണ്ടികാട്ടിയാകും കേസിൽ യുഎപിഎ ചുമത്തുക. അതേസമയം, മലയാളി അഭിഭാഷകയായ നികിത ജേക്കബും ശന്തനുവും അടുത്ത ദിവസങ്ങളിൽ സ്‌ഥിര ജാമ്യം തേടി ഡെൽഹി കോടതികളെ സമീപിക്കും. കഴിഞ്ഞ ദിവസം ഇരുവർക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
Read also: യുപിയിൽ കൊടുംകുറ്റവാളി കൊല്ലപ്പെട്ടു; സംഭവം പോലീസ് വെടിവെപ്പിനെ തുടർന്ന്