Sun, Nov 15, 2026
29 C
Dubai

നേതൃമാറ്റം ആവശ്യപ്പെട്ട കോൺഗ്രസ് ‘വിമത’ നേതാക്കൾ ശനിയാഴ്‌ച സോണിയയെ കാണും

ന്യൂഡെൽഹി: കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച 'വിമത' നേതാക്കൾ ശനിയാഴ്‌ച പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടേക്കുമെന്ന് സൂചന. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍ നാഥാണ് കൂടിക്കാഴ്‌ചക്ക് വേദി ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന...

നഗരസഭകളുടെ എണ്ണത്തിലും യുഡിഎഫ് മുൻതൂക്കമില്ല; സോഫ്റ്റ്‌വെയർ പിഴവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റികളുടെ എണ്ണത്തില്‍ യുഡിഎഫിനുളള മേല്‍ക്കൈ നഷ്‌ടമാവുന്നു. തിരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ് സോഫ്റ്റ്‌വെയറിലെ പിഴവാണ് യുഡിഎഫ് മുൻതൂക്കത്തിന് ഇടയാക്കിയത്. തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍...

നാളെ നടക്കാ‍നിരുന്ന ഹയർ സെക്കൻഡറി ഫസ്‌റ്റ് ഇയർ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ നടക്കാനിരുന്ന ഹയർ സെക്കൻഡറി ഫസ്‌റ്റ് ഇയർ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. മലപ്പുറം കിഴിശ്ശേരി കുഴിമണ്ണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ചോദ്യപേപ്പർ മോഷണം പോയതിനെ തുടർന്നാണ്...

സമരം തീരാതെ ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കർഷക സംഘടനകൾ

ന്യൂഡെൽഹി: കർഷകരോടുള്ള സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരസ്‌ഥലത്തിന് അടുത്ത് ആത്‌മഹത്യ ചെയ്‌ത സിഖ് പുരോഹിതന്‍ ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‍ക്കരിക്കില്ല. കര്‍ഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. ഹരിയാനയിലെ...

ഇന്ത്യക്ക് ഓസീസ് വെല്ലുവിളി; ആദ്യ ദിനം ഭേദപ്പെട്ട നിലയിൽ, കോലി പുറത്ത്

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്‌റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. അഡ്‌ലെയ്‌ഡിൽ നടക്കുന്ന പകൽ–രാത്രി ക്രിക്കറ്റ് ടെസ്‌റ്റിന്റെ ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറു വിക്കറ്റിന് 233 റൺസ് എന്ന...

തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി നേതൃത്വത്തിന് എതിരെ വിമർശനവുമായി പിഎം വേലായുധന്‍

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പിഎം വേലായുധൻ. തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ സംസ്‌ഥാന ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് പിഴവ് ഉണ്ടായതായി അദ്ദേഹം കുറ്റപ്പെടുത്തി. "ഇരുമുന്നണികളും ജീർണിച്ച...

പോസിറ്റിവിറ്റി 8.17 ശതമാനം; രോഗമുക്‌തി 4970, രോഗബാധ 4969, മരണം 27

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,882 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,851 പരിശോധന ആണ്. ഇതിൽ രോഗബാധ 4969 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4970 ഉമാണ്....

ഇസ്രോയുടെ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-01 വിക്ഷേപിച്ചു

ചെന്നൈ: രാജ്യത്തിന്റെ നാൽപ്പത്തി രണ്ടാമത് വാർത്താവിനിമയ ഉപഗ്രഹമായ സി‌എം‌എസ്-01 വിജയകരമായി വിക്ഷേപിച്ചു. ഇസ്രോയുടെ ഈ വർഷത്തെ രണ്ടാമത്തെ ദൗത്യമാണ് സിഎംഎസ്-01. പി‌എസ്‌എൽ‌വി-സി 50 റോക്കറ്റാണ് ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് പറന്നത്. ഇന്ന് ഉച്ചക്ക് 3.41ന്...
- Advertisement -