ന്യൂഡെൽഹി: കർഷകരോടുള്ള സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരസ്‌ഥലത്തിന് അടുത്ത് ആത്‌മഹത്യ ചെയ്‌ത സിഖ് പുരോഹിതന്‍ ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‍ക്കരിക്കില്ല. കര്‍ഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍. ഹരിയാനയിലെ ഗുരുദ്വാരയില്‍ തന്നെ മൃതദേഹം സൂക്ഷിക്കും. സമരത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സിഖ് പുരോഹിതന്‍ ആത്‌മഹത്യ ചെയ്‌തത്.
കർഷക സമരം ഡെൽഹിയിൽ തുടരുമ്പോൾ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് നിർത്തിവെക്കാൻ കഴിയുമോ എന്ന് ചോദിച്ചിരുന്നു. കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിൽ ഇടപെടില്ല എന്നും കോടതി പറഞ്ഞു. കർഷക പ്രക്ഷോഭം 22 ദിവസങ്ങൾ പിന്നിടുമ്പോഴും വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
Read Also: മമതക്ക് തിരിച്ചടി; സുവേന്ദു അധികാരിക്ക് പിന്നാലെ രണ്ട് നേതാക്കള്‍ കൂടി പാര്‍ട്ടി വിടുന്നു