മഹാരാഷ്‌ട്രയിലെ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തിന്
മുംബൈ: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്‌ട്രയിലെ സ്വത്തുവകകള്‍ ലേലത്തിന് വെക്കും. നവംബര്‍ 2-ന് ലേലനടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രത്‌നഗിരി ജില്ലയിലെ ഖേദ് താലൂക്കിലെ മുംബാകെ ഗ്രാമത്തിലെ വസ്‌തുവകകള്‍ ആണ് ലേലത്തിന്...
കര്‍ഷക വിരുദ്ധ നിയമങ്ങള്‍; നവംബര്‍ അഞ്ചിന് രാജ്യവ്യാപക റോഡ് ഉപരോധം
ന്യൂഡെല്‍ഹി: കര്‍ഷക വിരുദ്ധ നിയമത്തിനും വൈദ്യുതി നിയമ ഭേദഗതി ബില്ലിനുമെതിരെ നവംബര്‍ അഞ്ചിന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്‌ഥാന, പ്രാദേശിക...
താഹയുടെ കുടുംബത്തിന് കെപിസിസി ധനസഹായം കൈമാറി
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ താഹയുടെ കുടുംബത്തിനുള്ള കെപിസിസിയുടെ ധനസഹായം അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. 5 ലക്ഷം രൂപയാണ് കുടുംബത്തിന് കൈമാറിയത്.
അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് മുല്ലപ്പള്ളി പറഞ്ഞു....
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇഡിയും കസ്‌റ്റംസും റജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ജാമ്യം തള്ളിയത്. അറസ്‌റ്റ് നടപടികളുമായി അന്വേഷണ ഏജന്‍സികള്‍ക്ക്...
കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ പെട്ടി മാത്രം നല്‍കി; ഗുരുതര വീഴ്‌ച
കൊച്ചി: മരണ ശേഷം കോവിഡ് സ്‌ഥിരീകരിച്ച യുവാവിന്റെ ശവപ്പെട്ടി ആശുപത്രി അധികൃതര്‍ നല്‍കിയത് മൃതദേഹമില്ലാതെ. കൊച്ചിയിലെ ആസ്‌റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം.
മൃതദേഹം കയറ്റാതെ ശവപ്പെട്ടി മാത്രം ആംബുലന്‍സിലാക്കിയാണ് കുടുംബത്തിന് കൈമാറിയത്. കോതാട് തത്തംപള്ളി...
ബാഴ്‌സ പ്രസിഡണ്ട് ജോസഫ് ബര്‍തോമ്യു രാജിവെച്ചു
ബാഴ്‌സലോണ: നിരന്തരം വിവാദങ്ങള്‍ സൃഷ്‌ടിക്കുകയും ഇതിഹാസ താരം മെസിയുടെ ക്‌ളബ്ബുമായുള്ള അകല്‍ച്ചക്ക് കാരണമാവുകയും ചെയ്‌ത ബാഴ്‌സലോണ ക്ലബ്ബ് പ്രസിഡണ്ട് ജോസഫ് മരിയ ബെര്‍തോമ്യു രാജിവെച്ചു.
ഇന്നലെ വൈകീട്ട് ചേര്‍ന്ന യോഗത്തിന് ശേഷമാണ് ബര്‍തോമ്യുവും നിലവിലെ...
മുന്നോക്ക സംവരണം; യുഡിഎഫിന് തലവേദന, ലീഗിനെതിരെ സീറോ മലബാര്‍ സഭ
തിരുവനന്തപുരം: കേരളത്തില്‍ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി താഴെ തട്ടിലുള്ളവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കിയതില്‍ യുഡിഎഫിലും ആശയക്കുഴപ്പം. വിഷയത്തില്‍ തുടക്കത്തിലേ എതിര്‍പ്പുമായി രംഗത്ത് വന്ന ലീഗ് നേതൃത്വം മുന്നണിയുടെ നിലപാട് വ്യക്‌തമാക്കണം എന്നാവശ്യപ്പെട്ടിരുന്നു....
പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു; പ്രതിരോധ വാക്‌സിന് കടുത്തക്ഷാമം
വയനാട്: വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം. ലംമ്പീസ് എന്ന ചര്‍മ രോഗമാണ് പശുക്കളില്‍ വ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് പാലുല്‍പ്പാദനം വന്‍ തോതില്‍ കുറഞ്ഞു. പ്രതിരോധ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ ആശങ്കയിലാണ്.
ജില്ലയില്‍ 10...








































