‘എന്തിന് പുകമറ സൃഷ്‌ടിക്കുന്നു?’; വാളയാര്‍ കേസില്‍ സര്‍ക്കാരിനെതിരെ മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍
പാലക്കാട്: വാളയാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തി മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ രംഗത്ത്. മൂന്നു മാസമാണ് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചതെന്നും പിന്നീട് കേസില്‍ നിന്നും തന്നെ മാറ്റുകയായിരുന്നുവെന്നും മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. ഫേസ്ബുക്കിലൂടെയാണ്...
ഓസ്ട്രേലിയന്‍ പര്യടനം; രോഹിത് പുറത്ത്, സഞ്‌ജു ടി-20 ടീമില്‍
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപില്‍ മല്‍സരത്തിനിടെ പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ഒരു ഫോര്‍മാറ്റിലും ഉള്‍പ്പെടുത്തിയിട്ടില്ല.
മലയാളി താരം സഞ്‌ജു സാംസണ്‍ പരിമിത ഓവര്‍ ടീമില്‍ രണ്ടാം...
കര്‍ഷകര്‍ക്ക് വന്‍ നേട്ടം; സര്‍ക്കാര്‍ പച്ചക്കറികള്‍ക്ക് ഇന്ന് തറവില പ്രഖ്യാപിക്കും
തിരുവനന്തപുരം: പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. രാജ്യത്താദ്യമായാണ് കര്‍ഷകര്‍ക്കായി ഇത്തരമൊരു നടപടി. തറവില പ്രഖ്യാപിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൃത്യമായ വില ലഭ്യമാകും. 16 ഇനം പച്ചക്കറികള്‍ക്കാണ് തറവില...
പ്രത്യേക സുഹൃത്ത്; നിതീഷിന്റെ എതിരാളി ചിരാഗ് പാസ്വാനെ പ്രശംസിച്ച് ബിജെപി എംപി
പട്‌ന: ബിഹാർ മുഖ്യമന്ത്രിയും എൻഡിഎയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ നിതീഷ് കുമാറിന്റെ വിമർശകൻ ലോക് ജനശക്‌തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാനെ പ്രശംസിച്ച് ബിജെപി എംപി. കർണാടകയിൽ നിന്നുള്ള ബിജെപി എംപി തേജസ്വി...
ഓക്‌സ്‌ഫോർഡ് വാക്‌സിൻ; യുവാക്കളിലേതുപോലെ തന്നെ പ്രായമായവരിലും ഫലപ്രദം
ന്യൂഡെല്‍ഹി: മൂന്നാം ഘട്ട പരീക്ഷണത്തില്‍ എത്തിയിരിക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിൻ യുവാക്കളിലേത് പോലെ പ്രായമായവരിലും ഫലപ്രദമെന്നു പരീക്ഷണ ഫലം. നേരിയ തോതില്‍ മാത്രമാണ് വിപരീത ഫലങ്ങളുണ്ടാകുന്നത്. എന്നാല്‍ കുട്ടികളില്‍ പരീക്ഷണം തുടങ്ങിയിട്ടില്ല.
ഒരു വോളന്റിയര്‍ക്ക് ആരോഗ്യ...
ശമ്പളം നല്‍കിയില്ല; ഡെല്‍ഹിയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാരുടെ പ്രതിഷേധം
ന്യൂഡെല്‍ഹി: ഹിന്ദു റാവു ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക് ശമ്പളം നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി വിവിധ സര്‍ക്കാര്‍ ആശുപത്രി ഡോക്‌ടര്‍മാര്‍. മൗലാന ആസാദ് മെഡിക്കല്‍ കോളേജ്, സഫ്ദര്‍ജംഗ് ആശുപത്രി, ആര്‍എംഎല്‍ ആശുപത്രി എന്നിവയുള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍...
ടൈംസ് നൗ ചാനൽ ഇന്ന് ഇന്ത്യൻ ജനതയോട് മാപ്പ് പറയും
ന്യൂഡെൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സഞ്‍ജുക്‌ത ബസുവിനെതിരായ പരാമർശത്തിൽ ടൈംസ് നൗ ചാനൽ ഇന്ന് മാപ്പ് പറയും. ന്യൂസ് ബ്രോഡ്‌കാസ്‌റ്റ് സ്‌റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.എസ്.എ) ആണ് ടൈംസ് നൗ ചാനലിനോട് മാപ്പ് പറയാൻ...
‘ഇതിനോട് യോജിക്കാനാവില്ല, മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; അര്‍ണബ് ഗോസ്വാമിയോട് സുപ്രീംകോടതി
ന്യൂഡെല്‍ഹി: റിപ്പബ്ളിക് ടി.വിക്കും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കുമെതിരെ സുപ്രീംകോടതി. സോണിയ ഗാന്ധിക്കും അതിഥി തൊഴിലാളികള്‍ക്കും എതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹരജി...








































