പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്‍ കി ബാത്’ ഇന്ന്
ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാം മന്‍ കി ബാത്തിന്റെ 69-ാം എപ്പിസോഡില്‍ നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പ്രക്ഷേപണം ആരംഭിക്കുക.
കഴിഞ്ഞ പ്രസംഗത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ നിര്‍മാണ...
ഭാഗ്യലക്ഷ്‌മിക്കെതിരെ കേസ്
തിരുവനന്തപുരം: സ്‌ത്രീകളെ അപമാനിച്ച യൂട്യൂബറെ കയ്യേറ്റം ചെയ്‌തതിന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‌മിക്കെതിരെ പോലീസ് കേസെടുത്തു. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നാണ് കേസ്. യൂട്യൂബര്‍ വിജയ് പി. നായരുടെ പരാതിയിലാണ്...
ലഹരിമരുന്ന് കേസ്; ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള നടിമാരുടെ ഫോണുകള്‍ പിടിച്ചെടുത്തു
മുംബൈ: നടിമാരായ ദീപികാ പദുകോണിന്റെയും സാറാ അലി ഖാന്റെയും രാകുല്‍ പ്രീതിന്റെയും മൊബൈല്‍ ഫോണ്‍ നാർകോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ...
മന്ത്രിസഭയിലും അഴിച്ചുപണികള്‍ നടത്താന്‍ ബിജെപി
ന്യൂ ഡെല്‍ഹി: മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ തഴഞ്ഞ പാര്‍ട്ടി നേതൃത്വ പുനഃസംഘടനക്ക് ശേഷം കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണികള്‍ക്ക് ഒരുങ്ങി ബിജെപി. റാം മാധവ്, മുരളീധര റാവു, മീനാക്ഷി ലേഖി തുടങ്ങിയവര്‍ പുതിയ മന്ത്രിമാരായേക്കും....
ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധന പൂര്‍ത്തിയായി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ 4 പേരുടെ നുണപരിശോധന സി ബി ഐ പൂര്‍ത്തിയാക്കി. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി,വിഷ്‌ണു സോമസുന്ദരം, കലാഭവന്‍ സോബി എന്നിവരുടെ പരിശോധനയാണു പൂര്‍ത്തിയാക്കിയത്....
തിയേറ്ററുകള്‍ തുറക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍; തീരുമാനം എടുക്കുന്ന ആദ്യ സംസ്ഥാനം
കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് മാസത്തെ അടച്ചിടലിന് ശേഷം തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച് ബംഗാള്‍ സര്‍ക്കാര്‍. രാജ്യത്ത് തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമാണ് ബംഗാള്‍.
മുഖ്യമന്ത്രി മമത ബാനര്‍ജി ആണ് ഇക്കാര്യം...
ഡെല്‍ഹിയിലെ കുടിവെള്ള വിതരണം ലോകോത്തര നിലവാരമുള്ളതാക്കും; കേജ്‌രിവാള്‍
ന്യൂഡെല്‍ഹി: കുടിവെള്ള വിതരണത്തില്‍ ഡെല്‍ഹിയെ വികസിത രാഷ്‌ട്രങ്ങള്‍ക്കൊപ്പം എത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ മേഖലയിലെ പരിചയ സമ്പന്നരായ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കുമെന്നും കേജ്‌രിവാള്‍ കൂട്ടിചേര്‍ത്തു.
എന്നാല്‍ ഡെല്‍ഹിയില്‍ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നു...
യൂട്യൂബിൽ ആഭാസ വീഡിയോ ചെയ്യുന്ന വ്യക്‌തിക്കെതിരെ നിയമം കയ്യിലെടുത്ത് വനിതാ ആക്‌റ്റിവിസ്‌റ്റുകൾ
തിരുവനന്തപുരം: ഡോ. വിജയ് പി.നായര്‍ എന്ന പേരില്‍ യൂട്യൂബില്‍ ആഭാസ ടോക് വീഡിയോകള്‍ ചെയ്യുന്ന വ്യക്‌തിക്കെതിരെ വനിതാ ആക്‌റ്റിവിസ്‌റ്റുകൾ പ്രതിഷേധിച്ചു. ഫെമിനിസ്‌റ്റുകളെയും സ്‌ത്രീകളെയും അധിക്ഷേപിച്ചുകൊണ്ട് നിരന്തരം വീഡിയോകള്‍ പോസ്‌റ്റു ചെയ്യുന്ന ഇയാള്‍ക്കെതിരെ പോലീസ്...








































