Fri, Aug 14, 2026
33.1 C
Dubai

കൊറോണയുടെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളിൽ; ബംഗ്‌ളാദേശിലും രോഗം കണ്ടെത്തി

കൊളംബോ: കൊറോണാ വൈറസിന്റെ ഇന്ത്യൻ വകഭേദം അയൽരാജ്യങ്ങളിലും പിടിമുറുക്കുന്നു. ശ്രീലങ്കയിലും ബംഗ്‌ളാദേശിലും ബി1.167 എന്ന ഇന്ത്യൻ വകഭേദം കണ്ടെത്തി. വ്യാപനമുണ്ടാകാതിരിക്കാൻ ഇരു രാജ്യങ്ങളും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗ്‌ളാദേശിൽ 6 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്....

ജെറുസലേമിൽ വീണ്ടും പലസ്‌തീൻ- ഇസ്രയേൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

ജെറുസലേം: ഇസ്രയേലി പോലീസും പലസ്‌തീൻ പ്രക്ഷോഭകരും തമ്മിൽ വീണ്ടും സംഘർഷം. ഈസ്‌റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ നിരവന്ധി പേർക്ക് പരിക്കേറ്റു. അൽ അഖ്‌സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു...

കാബൂളില്‍ സ്‌കൂളിന് സമീപം സ്‌ഫോടനം; 25 മരണം

കാബൂള്‍: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളില്‍ സ്‌കൂളിന് സമീപം സ്‌ഫോടനം. 25 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും അഫ്‌ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഏറെയും വിദ്യാർഥികളാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം,...

‘ഓഗസ്‌റ്റോടെ ബ്രിട്ടൺ പൂർണമായി കോവിഡ് മുക്‌തമാകും’; വാക്‌സിൻ ടാസ്‌ക് ഫോഴ്‌സ് മേധാവി

ലണ്ടന്‍: ഓഗസ്‌റ്റ് മാസത്തോടെ ബ്രിട്ടണില്‍ നിന്നും കൊറോണ വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് ബ്രിട്ടണ്‍ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ക്ളൈവ് ഡിക്‌സ്. ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. ''ഓഗസ്‌റ്റ്...

കോവിഡ് സഹായം; യുകെയിൽ നിന്നുള്ള കാർഗോ വിമാനം നാളെ ഇന്ത്യയിലെത്തും

ലണ്ടൻ: കോവിഡ് രൂക്ഷമാകുന്നതിനിടെ ഓക്‌സിജൻ പ്ളാന്റുകളുമായി യുകെയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലെത്തും. 18 ടൺ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്ന മൂന്ന് പ്ളാന്റുകളും 1,000 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലെത്തുക. ഏറെ പ്രതിസന്ധികൾ...

എട്ട് ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു

ന്യൂയോര്‍ക്ക്: കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകമാനം റിപ്പോർട് ചെയ്‌തത്‌ എട്ട് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 15.75 കോടി പിന്നിട്ടു. ഇന്നലെ മാത്രം 13,000ത്തില്‍ അധികം...

ചൈനീസ് വാക്‌സിന് അടിയന്തര അനുമതി നൽകി ഡബ്‌ള്യുഎച്ച്‌ഒ

ബെയ്‌ജിങ്‌: ചൈനയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സിനോഫാമിന് അംഗീകാരം. ലോകാരോഗ്യ സംഘടനയാണ് (ഡബ്‌ള്യുഎച്ച്‌ഒ) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ഡബ്‌ള്യുഎച്ച്‌ഒയുടെ അംഗീകാരം ലഭിക്കുന്ന ആദ്യ ചൈനീസ് വാക്‌സിൻ കൂടിയാണ് സിനോഫാം. ബീജിങ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...

വാക്‌സിൻ പേറ്റന്റ് ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ

വാഷിംഗ്‌ടൺ: കോവിഡ് വാക്‌സിന് പേറ്റന്റ് താൽക്കാലികമായി ഒഴിവാക്കാൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ ഇതിനെ അനുകൂലിച്ച് യൂറോപ്യൻ യൂണിയനും. ഇക്കാര്യത്തിൽ ചർച്ച നടത്താമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലെയെൻ വ്യക്‌തമാക്കി.ന്യൂസീലൻഡും...
- Advertisement -