ഇന്തോനേഷ്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിന് സമീപം ചാവേർ സ്‌ഫോടനം
ജക്കാർത്ത: ഇന്തോനേഷ്യയിൽ ക്രിസ്‌ത്യൻ ദേവാലയത്തിന് പുറത്ത് സ്‌ഫോടനം. രാവിലെ തെക്കൻ സുലാവേസി പ്രവിശ്യയിലെ മകസാർ പട്ടണത്തിലെ കരേബോസി സ്‌ക്വയറിലാണ് സംഭവം. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചാവേർ സ്‌ഫോടനം ആണെന്നാണ് പ്രാഥമിക നിഗമനം.
ഓശാന ഞായറിന്റെ...
സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനായില്ല; ആഴ്‌ചകൾ വേണ്ടി വരുമെന്ന് വിദഗ്‌ധർ
കെയ്‌റോ: സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കുകപ്പലിനെ നീക്കാനുള്ള പ്രവൃത്തികൾ തുടരുന്നു. മണലും ചളിയും നീക്കൽ മണലും ചളിയും നീക്കൽ പുരോഗോമിക്കുകയാണ്. കപ്പലിന്റെ ഭാരം കുറച്ച് ടഗ് കപ്പൽ ഉപയോഗിച്ച് വലിച്ച് നീക്കാനുള്ള...
മ്യാൻമർ തെരുവുകളിൽ ചോരക്കളം ഒരുക്കി പട്ടാളം; 114 പേരെ വെടിവെച്ച് കൊന്നു
യാങ്കൂൺ: സായുധസേനാ വാർഷിക ദിനത്തിൽ മ്യാൻമറിൽ ചോരക്കളമൊരുക്കി സൈന്യം. പട്ടാള ഭരണത്തിനെതിരെ വിവിധ നഗരങ്ങളിൽ തെരുവുകളിലിറങ്ങി പ്രതിഷേധിച്ച 114 പേരെ സൈന്യം വെടിവെച്ച് കൊന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്. ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്‌തരൂഷിതമായ...
മ്യാൻമറില്‍ സൈന്യത്തിന്റെ കൂട്ടക്കൊല; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 90 പേർ
റാംഗൂണ്‍: മ്യാൻമറില്‍ പ്രതിഷേധക്കാര്‍ക്കു നേരെയുണ്ടായ സൈന്യത്തിന്റെ ക്രൂരതയിൽ ഇന്ന് മാത്രം 90 പേർ കൊലപ്പെട്ടെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. സായുധസേന ദിനത്തിലാണ് സംഭവമുണ്ടായത്. മാന്‍ഡലായില്‍ 29പേരും റംഗൂണില്‍ 24 പേരും കൊല്ലപ്പെട്ടന്നാണ്...
തന്റെ ആദ്യ പോരാട്ടം ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിനായി; ജയിലിൽ കിടക്കേണ്ടി വന്നെന്നും മോദി
ധാക്ക: തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയില്‍ താന്‍ സത്യഗ്രഹം നടത്തിയെന്നും അതിന്റെ പേരില്‍ ഇരുപതാം വയസില്‍...
ഈജിപ്‌തിൽ ട്രെയിനുകൾ കൂട്ടിയിച്ച് 32 മരണം; 60ലേറെ പേർക്ക് പരിക്ക്
താഹ്ത: ഈജിപ്ഷ്യൻ നഗരമായ സൊഹാഗിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 32 പേർ കൊല്ലപ്പെട്ടു. 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്.
വെള്ളിയാഴ്‌ചയാണ് അപകടം നടന്നത്. 2002ല്‍ 373 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ശേഷം...
ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; സ്‌ഥിതി ഗുരുതരം
ന്യൂയോർക്ക്: ലോകത്ത് കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. രോഗ ബാധിതരുടെ എണ്ണം 12 കോടി 60 ലക്ഷം പിന്നിട്ടു. പത്ത് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളത്. വൈറസ് ബാധ മൂലം 27.66...
ജപ്പാൻ കടലിൽ ഉത്തരകൊറിയൻ ശക്‌തിപ്രകടനം; ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണം നടത്തി
ടോക്കിയോ: ജപ്പാൻ കടലിൽ ഉത്തരകൊറിയ രണ്ട് ബാലിസ്‌റ്റിക് മിസൈലുകൾ പരീക്ഷിച്ചുവെന്ന് യുഎസും ജപ്പാനും. യുഎസ് പ്രസിഡണ്ട് ജോ ബൈഡൽ അധികാരമേറ്റതിനു ശേഷം ഉത്തരകൊറിയയുടെ ആദ്യ ബാലിസ്‌റ്റിക് മിസൈൽ പരീക്ഷണമാണിത്. ജപ്പാനും ദക്ഷിണ കൊറിയയും...








































