വാക്‌സിൻ പേറ്റന്റ് ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണച്ച് യൂറോപ്യൻ യൂണിയൻ

By Staff Reporter, Malabar News
EUROPIAN-UNION
Representational Image
Ajwa Travels

വാഷിംഗ്‌ടൺ: കോവിഡ് വാക്‌സിന് പേറ്റന്റ് താൽക്കാലികമായി ഒഴിവാക്കാൻ അമേരിക്ക തീരുമാനിച്ചതിന് പിന്നാലെ ഇതിനെ അനുകൂലിച്ച് യൂറോപ്യൻ യൂണിയനും. ഇക്കാര്യത്തിൽ ചർച്ച നടത്താമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉർസുല വോൺ ഡെർ ലെയെൻ വ്യക്‌തമാക്കി.ന്യൂസീലൻഡും തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്. എന്നാൽ ജർമനി, യുകെ, സ്വിറ്റ്സർലൻഡ്, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പേറ്റന്റ് ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നില്ല.

കോടിക്കണക്കിന് ഡോസ് വാക്‌സിൻ ലോകത്തിലെ വിവിധ രാജ്യങ്ങൾക്ക് ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഉൽപാദനം വർധിപ്പിക്കുന്നതിന് പേറ്റന്റ് എടുത്തുകളയുന്നതിനെ കുറിച്ച് ആലോചിക്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ കാര്യക്ഷമമായും പ്രായോഗികമായും അഭിമുഖീകരിക്കുന്നതിനുള്ള ഏത് മാർഗത്തെക്കുറിച്ചും ചർച്ച ചെയ്യാൻ തയ്യാറാണെന്നും ഉർസുല വോൺ ഡെർ ലെയെൻ പറഞ്ഞു.

പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തിൽ വാക്‌സിൻ നിർമാണം വർധിപ്പിക്കും എന്നു കാട്ടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനക്ക് സമർപ്പിച്ച നിർദേശത്തെ തുടർന്നാണ് അമേരിക്ക ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം എടുത്തത്. ഇക്കാര്യം കഴിഞ്ഞ ദിവസം ബൈഡൻ ഭരണകൂടം വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.

ഇതോടെ പേറ്റന്റ് ഒഴിവാക്കാനുള്ള നടപടികൾ ലോകവ്യാപാര സംഘടനയുടെ പൊതുസമിതിക്ക് വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഘടനയുടെ പൊതുസമിതി യോഗം ജനീവയിൽ നടന്നുവരുകയാണ്. 164 അംഗരാജ്യങ്ങളിൽ 100 രാജ്യങ്ങൾ തീരുമാനത്തെ പിന്തുണക്കുന്നുണ്ട്. ബൗദ്ധികസ്വത്തവകാശം സംബന്ധിച്ച സമിതി അടുത്ത മാസം വിഷയം പരിഗണിക്കും.

Read Also: കോവിഡ് ഇന്ത്യൻ വകഭേദം സ്‌പെയിനിൽ; 11 പേർക്ക് രോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE