മാഡ്രിഡ്: കോവിഡ് ഇന്ത്യൻ വകഭേദം യൂറോപ്യൻ രാജ്യമായ സ്‌പെയിനിലും. ഇതുവരെ 11 പേർക്കാണ് രോഗബാധ. കൊറോണ വൈറസിന്റെ രണ്ട് വ്യാപനങ്ങളാണ് സ്‌പെയിനിൽ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കരോലിന ഡാറിയാസ് അറിയിച്ചു.
അതേസമയം, കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ, ഓക്‌സിജൻ, മറ്റ് ശ്വസന ഉപകരണങ്ങൾ എന്നിവയുമായി സ്‌പെയിനിൽ നിന്ന് ഒരു വിമാനം വ്യാഴാഴ്‌ച പുറപ്പെടുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യക്ക് നേരത്തെ തന്നെ സഹായ വാഗ്‌ദാനവുമായി സ്‌പെയിൻ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് ഏഴ് ടൺ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യക്ക് കൈമാറാൻ സ്‌പെയിൻ ഭരണകൂടം തീരുമാനിച്ചത്.
കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദമായ ബി1.617 ഏകദേശം 19 രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌തിട്ടുണ്ട്. മൊറോക്കോ, ഇന്തോനേഷ്യ, ബ്രിട്ടൺ, സ്വിറ്റ്‌സർലാൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം കണ്ടെത്തിയത്.
Also Read: കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് 14 ദിവസം കഴിഞ്ഞാൽ രക്‌തദാനം നടത്താം