ജോൺസൺ ആൻഡ് ജോൺസണിന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി; ലോകത്ത് ആദ്യം
വാഷിങ്ടൺ: പ്രമുഖ മൾട്ടി നാഷണൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന് അടിയന്തര ഉപയോഗ അനുമതി. യുഎസിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിൽ ആദ്യമായാണ് ഒറ്റ ഡോസ്...
നൈജീരിയയിൽ മുന്നൂറോളം വിദ്യാർഥികളെ തട്ടിക്കൊണ്ട് പോയി
അബൂജ: നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം.
വിദ്യാർഥികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പൊലീസും പട്ടാളവും സംയുക്‌തമായാണ് തിരച്ചിൽ നടത്തുന്നത്....
സിറിയയിൽ യുഎസിന്റെ ബോംബാക്രമണം; ഇറാന് മുന്നറിയിപ്പ്
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ടായി ജോ ബൈഡന്‍ ചുമതലയേറ്റ് ഒരു മാസം പിന്നിടുന്ന വേളയിൽ സിറിയയില്‍ ബോംബാക്രമണം നടത്തി അമേരിക്ക. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് നേരെയാണ് ബോംബാക്രമണം. തീവ്രമായ ആക്രമണം നടത്തിയിട്ടില്ലെന്നും...
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാം; യുകെ കോടതി
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാമെന്ന് യുകെ കോടതി. നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമാണെന്നു ലണ്ടനിലെ വെസ്‌റ്റ്...
യുഎസിലേക്കുള്ള കുടിയേറ്റ വിലക്ക് നീങ്ങുന്നു; ഗ്രീൻ കാർഡ് വിതരണം പുനരാരംഭിച്ച് ബൈഡൻ
വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ജോ ബൈഡൻ ഭരണകൂടം. യുഎസിൽ സ്‌ഥിര താമസത്തിനുള്ള ഗ്രീൻ കാർഡുകൾക്ക് വിലക്കേർപ്പെടുത്തി മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് റദ്ദാക്കിയ ജോ...
ആത്‌മഹത്യകൾ വർധിക്കുന്നു; ജപ്പാനില്‍ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ചു
ടോക്കിയോ: ജപ്പാനില്‍ ഏകാന്തതക്ക് മന്ത്രിയെ നിയമിച്ചു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ രാജ്യത്തെ അനിയന്ത്രിതമായ ആത്‌മഹത്യാ നിരക്കില്‍ ആശങ്ക പ്രകടിപ്പിച്ചാണ് മന്ത്രിയെ നിയമിച്ചത്. ടെറ്റ്‌സുഷി സകമോടോയെയാണ് ഏകാന്തതയുടെ മന്ത്രിയായി ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ...
ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡണ്ട് ഇന്ത്യ സന്ദർശിച്ചേക്കും
ന്യൂഡെൽഹി: അതിര്‍ത്തിയിലെ മഞ്ഞുരുകലിന് ശേഷം ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്. ഇന്ത്യ വേദിയാകുന്ന ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയുടെ ഭാഗമായാണ് ഷി ജിന്‍പിങ് ഇന്ത്യയിലേക്ക്...
ശ്രീലങ്ക സന്ദർശനം; ഇമ്രാൻ ഖാന് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യയുടെ അനുമതി
ന്യൂഡെൽഹി: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി. ശ്രീലങ്കയിലേക്കുള്ള യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാർഗം ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്‌ചയാണ് രണ്ടുദിവസത്തെ സന്ദർശനത്തിന് ഇമ്രാൻ...








































