Wed, Nov 11, 2026
29 C
Dubai

ഏത് മഹാമാരിയേയും അതിജീവിക്കും; ഒളിംപിക്‌സ് നടത്താൻ തയാറായി ജപ്പാൻ

ടോക്കിയോ: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെച്ച ഒളിംപിക്‌സ് അടുത്ത വർഷം നടത്താൻ തയാറാണെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2020...

വിവര ചോര്‍ച്ച; റഷ്യന്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ ഫേസ്ബുക്

ലണ്ടന്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക് നീക്കം ചെയ്‌തു. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈകാര്യം ചെയ്‌ത്‌ കൊണ്ടിരുന്ന അക്കൗണ്ടുകളാണ് പ്രവര്‍ത്തന രഹിതമാക്കിയത്. ഫേസ്ബുക് അക്കൗണ്ടുകള്‍ക്ക് പുറമേ ഇന്‍സ്റ്റഗ്രാം...

ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് വീണു

കീവ്: ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് സെനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉക്രൈനിലെ ഖാര്‍കിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്‌ച രാത്രി 8.50നായിരുന്നു സംഭവം. 21...

കല്ല്യാണം കഴിക്കാന്‍ തയാറായാല്‍ നാലുലക്ഷം രൂപ നല്‍കാമെന്ന് ജപ്പാന്‍ സര്‍ക്കാര്‍

ടോക്കിയോ: പുതുതായി വിവാഹിതര്‍ ആകുന്ന ദമ്പതികള്‍ക്ക് 6,00,000 യെന്‍ (4.2 ലക്ഷം രൂപ) നല്‍കാനൊരുങ്ങി ജപ്പാന്‍ സര്‍ക്കാര്‍. രാജ്യത്തെ ജനന നിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വിവാഹം നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ട്...

നിര്‍ബന്ധിതമായ പരിശീലനത്തിന് ടിബറ്റിലെ ജനങ്ങളെ ചൈന കടത്തി കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍

ടിബറ്റിലെ ആയിരക്കണക്കിന് ജനങ്ങളെ ചൈന മിലിറ്ററി മോഡല്‍ പരിശീലന കേന്ദ്രങ്ങളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോയെന്ന് റിപ്പോര്‍ട്ടുകള്‍. ടിബറ്റിലെ ജനങ്ങളോടുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍ എന്നാണ് അന്തരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലേബര്‍ ക്യാംപുകള്‍ക്കു...

മാറ്റത്തിന്റെ പാതയില്‍ മാലി; പട്ടാള അട്ടിമറിയിലൂടെ പുതിയ ഭരണകൂടം അധികാരത്തില്‍

ബോമാകോ: സ്വാതന്ത്ര്യത്തിന്റെ അറുപതാം വാര്‍ഷിക വേളയില്‍ പുതിയ ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെ മാലി ജനത മറ്റൊരു വഴിത്തിരിവിന്റെ വക്കില്‍. നിരവധി രാഷ്‌ട്രീയ മാറ്റങ്ങള്‍ക്കും നാല് വര്‍ഷങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് ഭരണമാറ്റം എന്ന...

ബഹിരാകാശ മാലിന്യ ഭീഷണി; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തി

വാഷിംഗ്‌ടൺ: ബഹിരാകാശ മാലിന്യങ്ങളുടെ ഭീഷണി മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തി. 2018 ല്‍ വിക്ഷേപിച്ച ജാപ്പനീസ് റോക്കറ്റിന്റെ ഭാഗങ്ങളാണ് ബഹിരാകാശ നിലയത്തിന് ഭീഷണിയായി മാറിയത്. കഴിഞ്ഞ വര്‍ഷം ഈ...

ഒരു രാജ്യവുമായും യുദ്ധത്തിന് ആഗ്രഹിക്കുന്നില്ല; ചൈനീസ് പ്രസിഡന്റ്

ബീജിങ് : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അരങ്ങേറുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കിടയിലും ചൈനക്ക് ഒരു രാജ്യവുമായും യുദ്ധം ചെയ്യാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി ചെനീസ് പ്രസിഡന്റ്. യു എന്‍ പൊതുസഭയുടെ 75 ആം സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ചെനീസ്...
- Advertisement -