വിവര ചോര്‍ച്ച; റഷ്യന്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ ഫേസ്ബുക്

By News Desk, Malabar News
Facebook removed russian fake facebook accounts
Representational Image
Ajwa Travels

ലണ്ടന്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക് നീക്കം ചെയ്‌തു. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈകാര്യം ചെയ്‌ത്‌ കൊണ്ടിരുന്ന അക്കൗണ്ടുകളാണ് പ്രവര്‍ത്തന രഹിതമാക്കിയത്. ഫേസ്ബുക് അക്കൗണ്ടുകള്‍ക്ക് പുറമേ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലും വ്യാജനെ കണ്ടെത്തി. ആകെ 2,365 പേജുകളാണ് നീക്കം ചെയ്‌തത്‌.

അക്കൗണ്ടുകളെല്ലാം വ്യാജ പേരിലാണ് തുടങ്ങിയിരുന്നത്. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ മറ്റൊരു കമ്പനിയുമായും ബന്ധമുള്ള അക്കൗണ്ടുകളാണിവ എന്ന് ഫേസ്ബുക് വ്യക്തമാക്കി. 513 അക്കൗണ്ടുകള്‍ ഇറാനില്‍ നിന്നും രൂപപ്പെടുത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനത്തിലെ സംശയങ്ങളാണ് നടപടിയിലേക്ക് നയിച്ചതെന്ന് ഫേസ്ബുക് അറിയിച്ചു.

അക്കൗണ്ടുകളുമായി ബന്ധപ്പെട്ട റഷ്യന്‍ കമ്പനികള്‍ 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി ശ്രമം നടത്തിയിട്ടുണ്ടെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. ഇവര്‍ ഹാക്ക് ചെയ്‌ത വിവരങ്ങള്‍ ചോര്‍ന്നതായി തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക് ഉപയോഗിച്ച് നടക്കുന്ന അട്ടിമറി ശ്രമങ്ങള്‍ തടയാന്‍ ഫേസ്ബുക് പ്രഖ്യാപിച്ച പരിഷ്‌ക്കാരങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നടപടികള്‍.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പരസ്യങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തുമെന്നും ഫേസ്ബുക് അറിയിച്ചു. നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നേ ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE