ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് വീണു

By Syndicated , Malabar News
Plane crash_Malabar news
Representational Image
Ajwa Travels

കീവ്: ഉക്രൈനില്‍ സൈനിക വിമാനം തകര്‍ന്ന് സെനിക കേഡറ്റുകള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഉക്രൈനിലെ ഖാര്‍കിവിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്‌ച രാത്രി 8.50നായിരുന്നു സംഭവം.

21 കേഡറ്റുകളും 7 ജീവനക്കാരും ഉള്‍പ്പെടെ 28 യാത്രക്കാരുമായി ചുഹൂവ് സൈനിക വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന അന്റനോവ് -26 വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഉക്രൈന്‍ ആഭ്യന്തരമന്ത്രി ആന്റണ്‍ ജെറാഷ്ചെങ്കോ പറഞ്ഞു.

വിമാനാപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രസിഡണ്ട് വോളോഡിമര്‍ സെലെന്‍സ്‌കി പ്രദേശം സന്ദര്‍ശിക്കുമെന്നും വിമാനാപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ജെറാഷ്ചെങ്കോ അറിയിച്ചു.

Read more: യു.എന്‍ പൊതുസഭയില്‍ പാകിസ്താനെതിരെ ഇന്ത്യന്‍ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE