ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണർന്നു; തിരക്ക് നിയന്ത്രിക്കാൻ മുൻകരുതൽ
മലപ്പുറം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കഴിഞ്ഞ 2 വർഷത്തെ പെരുന്നാളിനെ അപേക്ഷിച്ച് ഇത്തവണ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനത്തിരക്ക് കൂടാൻ സാധ്യത. ജില്ലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിനായി സജ്‌ജമാകുകയും ചെയ്‌തു.
പടിഞ്ഞാറേക്കര...
വിദ്വേഷത്തെ പാരസ്‌പര്യത്തിലൂടെ തടയാൻ ഈദാഘോഷം നിമിത്തമാകണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: വ്രത വിശുദ്ധിയിലൂടെ നേടിയെടുത്ത സാഹോദര്യവും വിനയവും ക്ഷമയും ആത്‌മീയ വെളിച്ചവും ചേർത്ത് പിടിച്ച് വിദ്വേഷത്തെ പരസ്‌പര്യത്തിലൂടെ തടയാൻ ഈദാഘോഷം നിമിത്തമാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് വിശ്വാസികളോട് ആവശ്യപ്പെട്ടു.
'വർഗീയ ഫാസിസ്‌റ്റുകൾ ആസൂത്രിതമായി നടത്തുന്ന...
മലപ്പുറത്ത് ഭക്ഷ്യവിഷബാധ; മന്തി കഴിച്ച എട്ട് പേർ ചികിൽസ തേടി
മലപ്പുറം: ജില്ലയിലെ വേങ്ങരയിൽ ഭക്ഷ്യവിഷബാധ. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 8 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ...
മതവിദ്വേഷ പ്രസംഗം; എടപ്പാളിൽ പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ
മലപ്പുറം: ജില്ലയിൽ എടപ്പാൾ ബ്‌ളോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിലാണ് പിസി ജോർജിന്റെ കോലംകത്തിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്.
കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ വന്ധ്യത വരുത്താനുള്ള മരുന്നുകൾ പാനീയങ്ങളിൽ കലർത്തുന്നു, മുസ്‌ലിംകൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച്...
പെട്രോൾ പമ്പിൽ ആക്രമണം; പണം അടങ്ങിയ ബാഗ് കവർന്ന പ്രതികൾ പിടിയിൽ
മലപ്പുറം: പെട്രോൾ അടിച്ച ശേഷം പമ്പിലെ ജീവനക്കാരനെ ആക്രമിച്ചു പണം അടങ്ങിയ ബാഗ് കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടി വീട്ടിൽ മുഹമ്മദ് ആക്കിബ്, ചെട്ടിപ്പടി അരയന്റെ...
ഭിന്നശേഷി പെരുന്നാള്‍ സംഗമം മഅ്ദിൻ കാമ്പസില്‍
മലപ്പുറം: ചെറിയ പെരുന്നാള്‍ ദിനത്തില്‍ മഅ്ദിൻ അക്കാദിക്ക് കീഴില്‍ ഗ്രാന്റ് മസ്‌ജിദില്‍ ഭിന്നശേഷി പെരുന്നാള്‍ സംഗമം നടക്കും. രാവിലെ 9ന് പെരുന്നാള്‍ നിസ്‌കാരത്തിന് സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി നേതൃത്വം...
വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌വൈഎസ്
മലപ്പുറം: സമാധാന ജീവിതത്തിനും സാമുദായിക സൗഹാർദ്ദത്തിനും കീർത്തി കേട്ട കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്ന വിധം പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സുന്നീ യുവജനസംഘം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട്...
കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ പ്രവർത്തനം മാതൃകാപരം; സി മുഹമ്മദ് ഫൈസി
കൊണ്ടോട്ടി: പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനും അവർക്ക് ആശ്വാസമേകാനുമുള്ള കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കേരള സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പറഞ്ഞു.
റമദാൻ മാസത്തിൽ പ്രയാസമനുഭവിക്കുന്ന...








































