പൊതുബോധ നിർമിതിക്കപ്പുറം വിശ്വാസ ദാർഢ്യതയാണ് പ്രധാനം; സയ്യിദ് സ്വലാഹുദ്ധിൻ ബുഖാരി

കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് സംഘടനാ സമ്മേളന വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് തുടക്കമായി

By Central Desk, Malabar News
Beyond the public consciousness, faith is important; Syed Salahuddin Bukhari
Ajwa Travels

മലപ്പുറം: പൊതുബോധ നിർമിതിക്കപ്പുറം വിശ്വാസ ദാർഢ്യത കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സംഘടനാകാര്യ പ്രസിഡണ്ട് സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി.

ജില്ലയിലെ 1209 യൂണിറ്റുകളിലായി നടക്കുന്ന സംഘടനാ സമ്മേളന വാര്‍ഷിക കൗണ്‍സിന്റെ ജില്ലാതല ഉൽഘാടനം ജില്ലയിലെ താനാളൂര്‍ ടൗണ്‍ സുന്നി മദ്രസയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു സ്വലാഹുദ്ധീന്‍ ബുഖാരി.

‘ധാർമികതയും സദാചാര ബോധവുമാണ് സമൂഹ വളര്‍ച്ചയുടെ അടിസ്‌ഥാനം. ഇതിന് വിഘാതമാകുന്ന ജീവിത രീതിക്കും പൊതുബോധത്തിനും എതിരെ വിട്ടുവീഴ്‌ചയില്ലാത്ത ആദര്‍ശ നിലപാടുള്ളവരാകണം മുസ്‌ലിം ജമാഅത്ത് പ്രവര്‍ത്തകര്‍. കലുഷ സാഹചര്യങ്ങളിൽ തീര്‍ത്തും അപ്രസക്‌തമായ കാര്യങ്ങളെ ഇടുങ്ങിയ കക്ഷി രാഷ്‌ട്രീയ നേട്ടത്തിനായി വിവാദങ്ങളാക്കി ജ്വലിപ്പിച്ച് നിറുത്തുന്നതില്‍ നിന്ന് ഭരണ രാഷ്‌ട്രീയ സാമൂഹ മാദ്ധ്യമ രംഗത്തെ മുഴുവനാളുകളും വിട്ടു നില്‍ക്കണം’. -ഇദ്ദേഹം പറഞ്ഞു.

‘സാധാരണ മനുഷ്യരുടെ ജീവിതം ദുസഹമാക്കുന്ന നയ നിലപാടുകള്‍ക്കെതിരെ ബഹുജനരോഷം ഉയർത്തണം. ഇതിനെ തടയിടാന്‍ വര്‍ഗീയ വിഭാഗീയ നിക്കങ്ങളുമായി വരുന്ന ശക്‌തികളെ തുറന്നുകാണിക്കാനും ചെറുത്തു തോൽപിക്കാനും പൊതു സമൂഹമൊന്നിക്കണം.’ -സ്വലാഹുദ്ധീന്‍ ബുഖാരി ആവശ്യപ്പെട്ടു.

സോൺ പ്രസിഡണ്ട് അബ്‌ദുൽ മജീദ് ഫൈസി ആദൃശ്ശേരി പരിപാടിക്ക് അധ്യക്ഷത വഹിച്ചു. അബ്‌ദുൽ കരീം ഹാജി, ഒ. മുഹമ്മദ് കാവപ്പുര എന്നിവർ സംസാരിച്ചു. ‘ജീവിത പാഠം’, ‘മുന്നോട്ട്’ എന്നീ രണ്ടു സെഷനുകളിലായാണ് യൂണിറ്റ് കൗണ്‍സിലുകള്‍ നടക്കുന്നത്.

മെയ് മാസം 31നകം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും വാര്‍ഷിക കൗണ്‍സിലുകള്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനു ശേഷം 147 സര്‍ക്കിളുകളിലും തുടര്‍ന്ന് 21 സോണുകളിലും സംഘടനാ ശാക്‌തീകരണ ഭാഗമായുള്ള കൗൺസിലുകൾ സംഘടിപ്പിക്കുമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതൃത്വം അറിയിച്ചു.

Most Read: ബാബറി പോലെ ഗ്യാൻവാപി നഷ്‌ടപ്പെടാൻ അനുവദിക്കില്ല; ഉവൈസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE