വൈകുന്നേരങ്ങളിലെ പാൽ സംഭരണം നിർത്തി മിൽമ
കോഴിക്കോട്: നാളെ (ചൊവ്വാഴ്‌ച) മുതൽ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീര സംഘങ്ങളോട് മിൽമയുടെ നിർദ്ദേശം. പാൽ സംഭരിച്ചാലും മിൽമയിലേക്ക് അയക്കേണ്ടതില്ല. സംഭരിച്ച പാൽ വിപണനം നടത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് മിൽമ വൈകുന്നേരങ്ങളിലെ സംഭരണം...
കനത്ത മഴ; നിമിഷനേരം കൊണ്ട് വീട്ടുമുറ്റത്ത് കിണർ രൂപപ്പെട്ടു; അമ്പരന്ന് വീട്ടുകാർ
എടപ്പാൾ: കനത്ത മഴയിൽ പലയിടങ്ങളിലും കിണർ ഇടിഞ്ഞുതാഴുന്നത് പതിവാണ്. എന്നാൽ, മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മുളംകുന്നിൽ നിമിഷനേരം കൊണ്ടാണ് ഒരു കിണർ രൂപപ്പെട്ടിരിക്കുന്നത്. പുതിയ കിണർ കണ്ട് അമ്പരന്ന് നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
കപ്പൂർ...
ജില്ലയിൽ ടിപിആർ 40 ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണം
പാലക്കാട്: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലുള്ള പഞ്ചായത്തുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. ഷോളയൂർ, അനങ്ങനടി, വല്ലപ്പുഴ, ആനക്കര, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്,...
മാറി നൽകിയ കോവിഡ് ബാധിതന്റെ മൃതദേഹം ബന്ധുക്കളെ തിരികെ ഏൽപ്പിച്ചു
കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച കുന്ദമംഗലം സ്വദേശി സുന്ദരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ ബന്ധുക്കൾക്ക് കൈമാറി. സുന്ദരന്റെ മൃതദേഹത്തിന് പകരം കക്കോടി സ്വദേശിനി കൗസല്യയുടെ മൃതദേഹം ഇന്നലെ സുന്ദരന്റെ ബന്ധുക്കൾ...
പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദറിന്റെ ഭാര്യ അന്തരിച്ചു
കോഴിക്കോട്: പരേതനായ പ്രമുഖ സാഹിത്യകാരൻ യുഎ ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി. 78 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിക്കോടിയിലെ പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്.
യുഎ ഖാദർ...
വെന്റിലേറ്റർ കിട്ടിയില്ല; മലപ്പുറത്ത് കോവിഡ് രോഗി മരിച്ചതായി പരാതി
മലപ്പുറം : ജില്ലയിൽ വെന്റിലേറ്റർ കിട്ടാത്തതിനെ തുടർന്ന് കോവിഡ് രോഗി മരിച്ചതായി പരാതി. മലപ്പുറം പറവത്തൂർ സ്വദേശിനിയായ ഫാത്തിമ(63)യാണ് മരിച്ചത്. കോവിഡ് ബാധിതയായി ചികിൽസയിൽ കഴിഞ്ഞിരുന്ന ഫാത്തിമയെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചെങ്കിലും...
കാട്ടാനശല്യം രൂക്ഷം; കച്ചേരിക്കടവിൽ വ്യാപക കൃഷിനാശം
കണ്ണൂർ : ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷിനാശം. കഴിഞ്ഞ ഒരാഴ്‌ചയായി കർണാടക വനത്തിൽ നിന്നും പുഴ കടന്നെത്തുന്ന 12 ആനകളുടെ കൂട്ടം വലിയ പ്രതിസന്ധിയാണ് ഇവിടെ സൃഷ്‌ടിക്കുന്നത്....
കൃഷിനാശം രൂക്ഷം; കൃഷിഭവനുകൾ തുറക്കുന്നില്ല, കർഷകർ പ്രതിസന്ധിയിൽ
വയനാട് : ശക്‌തമായ മഴയിലും കാറ്റിലും കനത്ത കൃഷിനാശം ഉണ്ടാകുമ്പോഴും ലോക്ക്ഡൗണിനെ തുടർന്ന് ജില്ലയിൽ കൃഷിഭവനുകൾ പ്രവർത്തന രഹിതം. ഇതേ തുടർന്ന് മഴക്കെടുതിയും രോഗബാധയും കൃഷി പ്രതിസന്ധിയും കണക്കിലെടുത്ത് കൃഷിഭവനുകളുടെ പ്രവർത്തനം അവശ്യ...







































