Wed, Sep 2, 2026
37 C
Dubai

കരിപ്പൂർ കോഴ ഇടപാട്; 4 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു

കരിപ്പൂർ: വിമാനത്താവളത്തിലെ കോഴ ഇടപാടിൽ 4 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇൻസ്‌പെക്‌ടർമാർ, ഒരു ഹവീൽദാർ എന്നിവരെ കസ്‌റ്റംസ്‌ കമ്മീഷണർ സുമിത് കുമാർ സസ്‌പെൻഡ്‌ ചെയ്‌തു. സിഗററ്റും സ്വർണവും ഇലകട്രോണിക്‌ ഉപകരണങ്ങളും കടത്താൻ...

ബൈക്ക് ബസിൽ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

വൈത്തിരി: വയനാട് വൈത്തിരിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ കോളേജ് ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25), കോട്ടയം കൂരിയനാട് ആനോത്ത്...

എസ്‌വൈഎസ്; നദീർ അസ്ഹരിയും അബ്‌ദുറഹ്‌മാൻ സഅദിയും നൗഷാദ് എൻപിയും നേതൃനിരയിൽ

കാഞ്ഞങ്ങാട്: കഠാര രാഷ്‌ട്രീയത്തിന്റെ യുവജന വിഭാഗം നേതാക്കൾ കുത്തിക്കൊലപ്പെടുത്തിയ എസ്‌വൈഎസ് പ്രവർത്തകൻ അബ്‌ദുറഹ്‌മാൻ ഔഫിന്റെ ഘാതകരെയും അതിന് വേണ്ട ആയുധ പരിശീലനവും നിയമ സാമ്പത്തിക സഹായങ്ങളും ചെയ്‌തവരേയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന്...

നിയമങ്ങൾ പാലിച്ച് ആത്‌മീയ സദസ്സുകൾ പുനരാരംഭിക്കണം; ജമലുല്ലൈലി തങ്ങൾ

വെട്ടത്തൂർ: കോവിഡ് കാരണം നിർത്തി വെച്ചിരുന്ന ആത്‌മീയ സദസ്സുകൾ പുനരാരംഭിക്കണമെന്ന് മജ്‍ലിസുന്നൂർ സംസ്‌ഥാന അമീർ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു. നിയമങ്ങൾ പാലിച്ച് വിദ്യാലയങ്ങൾ തുറക്കാനും രാഷ്‌ട്രീയ സാംസ്‌കാരിക പരിപാടികൾ നടത്താനുമുള്ള...

തിരഞ്ഞെടുപ്പിലെ തിരിച്ചടി; മലപ്പുറത്ത് നടപടിയുമായി ലീഗ് നേതൃത്വം

നിലമ്പൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ഇടങ്ങളിൽ അച്ചടക്ക നടപടിയുമായി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. വിവിധ പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മറ്റികള്‍ പിരിച്ചുവിട്ടു. മുസ്‌ലിം ലീഗിന്റെ ഒരു സ്‌ഥാനാര്‍ഥിയും ജയിക്കാത്ത നിലമ്പൂരില്‍ മുനിസിപ്പല്‍...

പാലക്കാട് ജില്ലാ കളക്‌ടറെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പാലക്കാട്: ജില്ലാ കളക്‌ടര്‍ ഡി ബാലമുരളിയെ മാറ്റാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് മാറ്റാന്‍ നടപടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പുതിയ കളക്‌ടറായി ജില്ലയില്‍ മൃണ്‍മയി ജോഷി...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കടത്തിന് ശ്രമം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 49 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കണ്ടെത്തിയത്. ഷാര്‍ജയില്‍ നിന്ന് എത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം കസ്‌റ്റംസ് പിടികൂടിയത്. കൂത്തുപറമ്പ് സ്വദേശി നഫ്‌സീറാണ് സ്വര്‍ണം...

സിറ്റി ഗ്യാസ് പദ്ധതി; ആദ്യഘട്ടത്തിൽ അഞ്ഞൂറോളം വീടുകൾ

കാസർഗോഡ്: പൈപ്പ് ലൈനിലൂടെ അടുക്കളകളിലേക്ക് പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകും. കൊച്ചി-മംഗളൂരു ഗെയ്ൽ പ്രകൃതിവാതക പൈപ്പ്ലൈനിന്റെ അമ്പലത്തറ വാൽവ് സ്‌റ്റേഷൻ കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ...
- Advertisement -