ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം

By Trainee Reporter, Malabar News
Representational image
Ajwa Travels

തളിപ്പറമ്പ്: കണ്ണൂർ ദേശീയപാതയിൽ ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. തളിപ്പറമ്പ് ടാക്‌സി പാർക്കിങ് ഏരിയക്ക് സമീപം നഗരസഭ സ്‌ഥാപിച്ച ഇ ടോയ്‌ലറ്റിലാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. ഇതിന് മുൻപ് പലതവണ മോഷണം നടന്നെങ്കിലും ഒരിക്കൽ പോലും കുറ്റവാളികളെ പിടികൂടാനാകാത്തത് കവർച്ച തുടരാൻ കാരണമാകുന്നു.

ദേശീയപാത വഴി കടന്നുപോകുന്നവർക്കും ഡ്രൈവർമാർക്കും ഉപയോഗിക്കുന്നതിനായി 4 വർഷം മുൻപാണ് ഇവിടെ ഇ ടോയ്‌ലറ്റ് സ്‌ഥാപിച്ചത്‌. നാണയം നിക്ഷേപിച്ച് ഉപയോഗിക്കുന്നതിനാൽ ഇതിനകത്ത് നാണയം നിറയുമ്പോഴാണ് മോഷ്‌ടാക്കൾ എത്തുന്നത്.

3,000ത്തോളം രൂപയാണ് ടോയ്‌ലറ്റിന് അകത്തെ കോയിൻ ബോക്‌സിൽ ഉണ്ടാവാറുള്ളത്. നഗരത്തിൽ സ്‌ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമല്ലാത്തതും ടോയ്‍ലറ്റിന് സമീപം അത്യാവശ്യം വെളിച്ചമില്ലാത്തതുമാണ് മോഷണം വർധിക്കാൻ ഇടയാക്കുന്നതെന്ന് പരിസരവാസികൾ പറയുന്നു. ഇതിനെ തുടർന്ന് പരിസരത്ത് ആവശ്യമായ വഴിവിളക്കുകൾ സ്‌ഥാപിക്കണമെന്ന് നഗരസഭാ അധികൃതരോട് ടാക്‌സി ഡ്രൈവർമാർ ആവശ്യപ്പെട്ടു.

Read also: സംസ്‌ഥാനത്ത് ഈ മാസം റെക്കോര്‍ഡ് മഴ; 145 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE