മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജാദിനെ കസ്‌റ്റഡിയിൽ വാങ്ങും
കോഴിക്കോട്: നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ അറസ്‌റ്റിലായ ഭർത്താവ് സജാദിനെ ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും. മരണം നടന്ന വീട്ടിൽ ഇന്നലെ ഫോറൻസിക് വിദഗ്‌ധർ എത്തി പരിശോധന...
കോഴിക്കോട് സ്വകാര്യ കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം
കോഴിക്കോട്: നഗരത്തിലെ ഇലക്‌ട്രോണിക് കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം. ഇംഗ്ളീഷ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് യൂണിറ്റ് ഫയർഫോഴ്‌സ് സ്‌ഥലത്തെത്തിയാണ് തീയണച്ചത്. ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനിയുടെ ഗോഡൗണിത്. കെട്ടിടത്തില്‍ വൈദ്യുതിയുമില്ല.
പിന്നെയെങ്ങനെ...
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; കൂട്ടുപ്രതി നൗഷാദുമായി തെളിവെടുപ്പ് നടത്തി
മലപ്പുറം: നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കൂട്ടുപ്രതി നൗഷാദുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മൃതദേഹം വെട്ടിനുറുക്കിയ കത്തി വാങ്ങിയ കടയിലും പരിശോധന നടത്തി.
കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍...
കെവി ശശികുമാറിനെതിരെ പോക്‌സോ ഉൾപ്പടെ നാല് കേസുകള്‍ കൂടി
മലപ്പുറം: അധ്യാപകന്‍ കെവി ശശികുമാറിനെതിരെ ഒരു പോക്‌സോ കേസ് ഉള്‍പ്പടെ നാലു കേസുകള്‍ കൂടി. ഇന്നലെ ലഭിച്ച പരാതിയിലാണ് മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ.വി.ശശികുമാറിനെതിരെ പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
ഇതിനിടെ...
ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവം; പിലാത്തറയിലെ ഹോട്ടലിൽ റെയ്‌ഡ്, അടപ്പിച്ചു
കണ്ണൂർ: പിലാത്തറയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച് വരികയായിരുന്ന കെസി റസ്‌റ്റോറന്റ് എന്ന സ്‌ഥാപനം ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. സ്‌ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്‌തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.
നേരത്തെ ഈ ഹോട്ടലിൽ ഭക്ഷ്യവസ്‌തുക്കൾ...
മുക്കം കൂളിമാട് പാലം തകർന്ന സംഭവം; റിപ്പോർട് തേടി മന്ത്രി
കോഴിക്കോട്: മുക്കം കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ റിപ്പോർട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിർദ്ദേശിച്ചു....
ജില്ലയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ ബീം തകർന്നു വീണു
കോഴിക്കോട്: ജില്ലയിലെ കൂളിയാട് നിർമാണത്തിലിരുന്ന പാലത്തിന്റെ ബീം തകർന്നു വീണു. ചാലിയാറിന് കുറുകെയാണ് പാലം നിർമിക്കുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ബീം തകർന്നു വീണത്. സംഭവത്തിൽ ആർക്കും ആളപായം ഉണ്ടായിട്ടില്ല. പാലത്തിന്റെ പണി...
ഷഹാനയുടെ മരണം; കോഴിക്കോട്ടെ വീട്ടിൽ ഫോറൻസിക് പരിശോധന
കോഴിക്കോട്: മോഡല്‍ ഷഹാനയുടെ മരണത്തില്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക് സംഘം അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി. ഭര്‍ത്താവ് സജാദിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലാണ് പരിശോധന നടന്നത്. ഷഹാനയുടെ മരണത്തിന് പിന്നാലെ അറസ്‌റ്റിലായ...






































