Tue, Nov 10, 2026
28 C
Dubai

ബദർ സ്‌മൃതി; നവ്യാനുഭവം പകർന്ന് ബദര്‍ കിസ്സപ്പാട്ട് അവസാനിച്ചു

മലപ്പുറം: പുതിയ തലമുറക്ക് കിസ്സപ്പാട്ട് പരിചയപ്പെടുത്താനും ബദര്‍ സമരത്തെ അനുസ്‌മരിക്കാനുമായി മഅ്ദിന്‍ അക്കാദമിയും ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച ബദര്‍ കിസ്സപ്പാട്ട് വിശ്വാസികള്‍ക്ക് നവ്യാനുഭവം നൽകി അവസാനിച്ചു. 'ബദർ സ്‌മൃതി' പ്രമാണിച്ച്...

വ്യാപാര സ്‌ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം; അധ്യാപകന് കുത്തേറ്റു

കോഴിക്കോട്: താമരശ്ശേരി ചുങ്കത്ത് ഫോറസ്‌റ്റ്‌ ഓഫിസിന് എതിർവശത്തെ വ്യാപാര സ്‌ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം. നിരവധി പേരെ കുത്തിപ്പരിക്കേൽപിച്ചു. കൊയിലാണ്ടി- എടവണ്ണ സംസ്‌ഥാന പാതയിലെ ടെക്‌നോ ഗ്രൂപ്പ് എന്ന സ്‌ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് അകത്ത്...

കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ചു; താമരശേരിയിൽ 4 പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിലെ താമരശേരി പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് 4 പേർക്ക് പരിക്ക്. സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന താമരശേരി കുടുക്കിലുമാരം സ്വദേശികളായ ഉനൈസ്, ബന്ധു മുഹമ്മദ് നിഹാല്‍, കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി...

പാലക്കാട് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു

പാലക്കാട്: ജില്ലയിൽ വ്യത്യസ്‌ത സംഭവങ്ങളിൽ‌ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. മുണ്ടൂരിൽ കയറം കോടം രമേഷ് (63), മേലാർ കോട് കോട്ടാം പൊറ്റ പരേതനായ വേലായുധന്റെ ഭാര്യ തങ്കമണി (75) എന്നിവരാണ് മരിച്ചത്. ടിവിയുടെ...

പത്താം ക്ളാസ് വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യ; സമഗ്രാന്വേഷണം വേണമെന്ന് കുടുംബം

കാസര്‍ഗോഡ്: ബോവിക്കാനത്തെ പത്താം ക്ളാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് കുടുംബവും സ്‌കൂള്‍ പിടിഎയും പരാതി നല്‍കി. മാര്‍ച്ച് 30നാണ് ബോവിക്കാനം...

കേരള മുസ്‌ലിം ജമാഅത്ത് ‘മാദ്ധ്യമ സംഗമം’; സൗഹൃദത്തിന്റെ മലപ്പുറം മാതൃക രാജ്യവ്യാപകമാക്കണം

മലപ്പുറം: സാഹോദര്യത്തിന്റെ മഹിതമായ മലപ്പുറം മാതൃക കലുഷമായ ഇന്നത്തെ സാഹചര്യത്തില്‍ രാജ്യവ്യാപകമാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മാദ്ധ്യമ സൗഹൃദ സംഗമം' അഭ്യർഥിച്ചു. സത്യസന്ധമായ മാദ്ധ്യമ വാര്‍ത്തകളാണ് ഭരണകൂടത്തെ സ്വാധീനിക്കുന്നത്. കാലത്തിന്റെ...

സോപ്പ് പൊടി നിർമിക്കുന്ന യന്ത്രത്തിൽ കുടുങ്ങി; മലപ്പുറത്ത് യുവാവ് മരിച്ചു

മലപ്പുറം: ജില്ലയിൽ സോപ്പ് പൊടി നിർമിക്കുന്ന യന്ത്രത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പെരുങ്കുളം സ്വദേശിയായ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. 18 വയസായിരുന്നു. ഷമീറിന്റെ തന്നെ ഉടമസ്‌ഥതയിൽ ഉള്ള...

കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് ഇരുനില വീടിന് മുകളില്‍ കയറി പിതാവ്

മലപ്പുറം: നാടിനെയാകെ മുള്‍മുനയിലാക്കി ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂര്‍. കോട്ടയ്‌ക്കൽ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് വീടിന് മുകളിൽ കയറിയത്. ഒടുവില്‍...
- Advertisement -