Mon, May 11, 2026
34 C
Dubai

താലൂക്ക് ഓഫിസിലെ തീപിടുത്തം; തീയിട്ടത് ആന്ധ്രാ സ്വദേശി

കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിന് തീ ഇട്ടത് ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണനെന്ന് പോലീസ്. വടകരയിൽ മുമ്പുണ്ടായിരുന്ന മൂന്ന് തീപിടിത്തത്തിന് പിന്നിലും ഇയാൾ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ മൂന്ന് കേസുകളിൽ...

മലപ്പുറത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനിൽ നിന്നെത്തിയ 36കാരൻ മംഗളൂരു സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ് ഈ വ്യക്‌തി. ഒമൈക്രോൺ ബാധിതന് കാര്യമായ...

പട്ടാമ്പിയിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 15 വർഷം കഠിന തടവ്

പാലക്കാട്: പട്ടാമ്പിയിൽ ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിന തടവ്. കൊപ്പം സ്വദേശി വേലായുധനെ (67) ആണ് പട്ടാമ്പി ഫാസ്‌റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2019 ജനുവരിയിൽ...

കണ്ണൂരിൽ മണ്ണിടിച്ചിലിൽ നിർമാണ തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കണ്ണൂർ: നിർമാണ പ്രവർത്തനങ്ങൾക്കിടെ കണ്ണൂരിൽ മണ്ണിടിച്ചിൽ. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കണ്ണൂർ മട്ടന്നൂരിൽ കളറോഡിന് അടുത്താണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം. ചാവശ്ശേരി...

കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു

പാലക്കാട്: കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖൻ (61) ആണ് മരിച്ചത്. പെരുവമ്പ് അപ്പളംകുളത്തിൽ മീൻ പിടിക്കുന്നതിനിടെ വയോധികനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാണ്ടെത്തിയത്. മീൻ...

കുറുക്കൻമൂലയിലെ സംഘർഷം; കത്തിയെടുത്ത വനപാലകനെതിരെ കേസ്

മാനന്തവാടി: കുറുക്കൻമൂലയിൽ കഴിഞ്ഞ ദിവസം നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കത്തിയെടുക്കാൻ ശ്രമിച്ച ഉദ്യോഗസ്‌ഥനെതിരെ കേസെടുത്തു. കടുവ ട്രാക്കിംങ് ടീം അംഗമായ ഹുസൈൻ കൽപ്പൂരിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്. കടുവയെ പിടികൂടാനെത്തിയ വനപാലകരും പ്രദേശവാസികളും...

ചട്ടം ലംഘിച്ച് കരാറുകാർക്ക് അധിക തുക; ഉടൻ തിരിച്ചുപിടിക്കാൻ ഉത്തരവ്

കാഞ്ഞങ്ങാട്: ചട്ടം ലംഘിച്ച് കരാറുകാർക്ക് അധികമായി നൽകിയ തുക ഉടൻ തിരിച്ചുപിടിക്കുമെന്ന് എക്‌സിക്യൂട്ടീവ് എൻജിനിയർ. കാസർഗോഡ് റോഡ് ഡിവിഷനിൽ ബിറ്റുമിൻ വാങ്ങിച്ച വകയിലാണ് കരാറുകാർക്ക് അധികമായി തുക നൽകിയത്. ചട്ടം ലംഘിച്ച് കൊടുത്ത...

മലപ്പുറത്ത് 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: അരീക്കോട് അനധികൃതമായി കടത്താൻ ശ്രമിച്ച 96 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ഇന്ന് രാവിലെ വാലില്ലാപ്പുഴയിൽ നടന്ന വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. പാലക്കാട് തൃപ്പനച്ചി...
- Advertisement -