ഗർഭസ്‌ഥ ശിശുവും മാതാവും മരിച്ച കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി
വയനാട്: കല്ലോടി സ്വദേശിനി റിനിയും ഗർഭസ്‌ഥ ശിശുവും മരിച്ച സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. മരിച്ച റിനിയുടെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. പ്രതിയായ ഓട്ടോ ഡ്രൈവർ റഹീം ഇന്നലെ വൈകിട്ടാണ് പോലീസിന്റെ പിടിയിലായത്....
മഴ കുറഞ്ഞു; പുഴകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി
കണ്ണൂർ: മഴ മാറിനിന്നതോടെ ജില്ലയിലെ പുഴകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. കനത്ത മഴയിൽ വെള്ളത്തിന്റെ കുത്തൊലിപ്പ് ഉണ്ടായ തേജസ്വിനി പുഴയിലും തിരുമേനി പുഴയിലും നിലവിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലും...
ബത്തേരി നഗരസഭാ സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷ ബാധയെന്ന് സംശയം
വയനാട്: സുൽത്താൻ ബത്തേരി നഗരസഭക്ക് കീഴിൽ നടന്ന സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. സെമിനാറിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവരിൽ നിരവധി പേർക്ക് ഛർദിയും വയറിളക്കവും അനുഭവപെട്ടതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ബുധനാഴ്‌ച നടന്ന സെമിനാറിൽ...
ഗാർഹിക പീഡന പരാതി; കേസെടുക്കാൻ പോലീസിന് വിമുഖത; യുവതി രംഗത്ത്
കാസർഗോഡ്: ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് കാലതാമസം വരുത്തിയെന്ന ആരോപണവുമായി യുവതി രംഗത്ത്. പയ്യന്നൂർ സ്വദേശിനി സഹനയാണ് കാസർഗോഡ് പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാർഹിക പീഡനത്തെ കുറിച്ച് കാസർഗോഡ് ജില്ലാ...
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചു. ഗുരുതരാവസ്‌ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച അട്ടപ്പാടി കൊളപ്പടി ഊരിലെ ദോഡത്തൻ(30) ആണ് മരിച്ചത്.
ഇന്നലെ ഉച്ച തിരിഞ്ഞാണ് ദോഡത്തനെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് പാലക്കാട്...
പോക്‌സോ കേസ്; അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി
മലപ്പുറം: ജില്ലയിൽ പോക്‌സോ കേസിൽ അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിൽ വള്ളിക്കുന്ന് സ്വദേശി പിടി അഷ്റഫിനെ(53) കഴിഞ്ഞ ദിവസമാണ് താനൂർ പോലീസ് അറസ്‌റ്റ്...
നഗര വികസനം; മലപ്പുറം ജില്ലക്ക് അനുവദിച്ചത് 194 കോടി
മലപ്പുറം: നഗര വികസന പദ്ധതികൾക്കായി ജില്ലക്ക് സംസ്‌ഥാന സർക്കാർ 194 കോടി രൂപ അനുവദിച്ചു. 15ആം ധനകമ്മീഷന്റെ ഗ്രാന്റായാണ് തുക ലഭിക്കുക. സംസ്‌ഥാനത്ത് പത്ത് ലക്ഷത്തിൽപ്പരം ജനസംഖ്യയുള്ള ഏഴ് നഗര സഞ്ചയങ്ങൾക്കായി ആകെ...
കാട്ടാനശല്യം വർധിക്കുന്നു; പൊറുതിമുട്ടി കർഷകർ
പാലക്കാട്: ജില്ലയിലെ കച്ചേരിപ്പറമ്പ് ഭാഗത്ത് കാട്ടാനശല്യം രൂക്ഷം. നിരന്തരമായി കാട്ടാനകൾ പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങി വലിയ രീതിയിലാണ് വിളകൾ നശിപ്പിക്കുന്നത്. ഇതോടെ മിക്ക കർഷകരും ഇവിടെ കൃഷിയിറക്കാൻ മടിക്കുകയാണ്.
കഴിഞ്ഞ 4 ദിവസമായി പ്രദേശത്ത്...







































