ന്യൂറോളജിസ്‌റ്റ് തസ്‌തിക ഇല്ല; എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിസന്ധിയിൽ
കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിസന്ധിയിൽ. ന്യൂറോളജിസ്‌റ്റ് തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതാണ് രോഗബാധിതരെ ദുഃഖത്തിലാക്കുന്നത്. ജില്ലയിൽ വർഷങ്ങളായി ന്യൂറോളജിസ്‌റ്റ് ഇല്ല. തസ്‌തിക ഇല്ലാത്തതിനാൽ ന്യൂറോളജിസ്‌റ്റിനെ നിയമിക്കാനാവാത്തതാണ് പ്രശ്‌നം. കാസർഗോഡ് ജില്ലയ്‌ക്ക് ന്യൂറോളജിസ്‌റ്റിനെ വേണമെന്ന...
സ്‌കൂൾ തുറക്കൽ; ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ 23നകം പൂർത്തിയാക്കും
വയനാട്: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ ഈ മാസം 23ആം തീയതിക്കുള്ളിൽ പൂർത്തിയാകും. ജില്ലയിലെ സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കോവിഡ് വ്യാപനം...
മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകമായതായി റിപ്പോർട്
കോഴിക്കോട്: മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകമായതായി റിപ്പോർട്. മിഠായി തെരുവിലെ തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ പോലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് അനധികൃത നിർമാണങ്ങൾ നടക്കുന്നതായി കണ്ടെത്തിയത്. പരിശോധനാ റിപ്പോർട് കളക്‌ടർക്ക് ഉടൻ...
അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു
പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഗോഞ്ചിയൂര്‍ വെച്ചപ്പതി സ്വദേശി മുരുകനെയാണ് (38) കാട്ടാന ആക്രമിച്ചത്.
ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവം. കൃഷി സ്‌ഥലത്തെത്തിയ ആനയെ ഓടിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു.
മുരുകന്റെ...
കിഴിശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്
മലപ്പുറം: ജില്ലയിലെ കിഴിശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്. കുഴിമണ്ണ മൂന്നാം വാർഡിൽ മുണ്ടപറമ്പ് പൊറ്റമ്മക്കുന്നത്തെ ഫർണിച്ചർ തൊഴിലാളികൾക്കാണ് കുത്തേറ്റത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പരുന്ത് റാഞ്ചിയ തേനീച്ചക്കൂട് താഴെയിട്ടതോടെയാണ് തേനീച്ചകളുടെ...
കനത്ത മഴ; പന്തല്ലൂരിൽ റോഡ് തകർന്നു
വയനാട്: ഗൂഡല്ലൂർ പന്തല്ലൂരിൽ കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്ന് റോഡ് തകർന്നു. ടൗണിൽനിന്ന് സർവീസ് സെന്ററിന് സമീപത്തുകൂടി അട്ടിയിലേക്ക് പോകുന്ന പന്തല്ലൂർടൗൺ- അട്ടി റോഡാണ് കഴിഞ്ഞദിവസം പെയ്‌ത മഴയിൽ തകർന്നത്.
ടൗണിൽനിന്നു മാലിന്യം കലർന്ന...
കുറുവാ സംഘം കോഴിക്കോടും; സ്‌ഥിരീകരിച്ച് പോലീസ്- ജാഗ്രത
കോഴിക്കോട്: കുറുവാ മോഷണ സംഘം കോഴിക്കോട് എത്തിയതായി സ്‌ഥിരീകരണം. ഇതോടെ ജില്ലയിൽ പോലീസ് അതീവ ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയിലെ അന്നശേരി കേന്ദ്രീകരിച്ചാണ് മോഷണം ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതോടെ, കോഴിക്കോട് നഗര...
കൈക്കൂലി; അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ വിജിലൻസ് പിടിയിൽ
കണ്ണൂർ: കൈക്കൂലി വാങ്ങിയ സംഭവത്തിൽ പയ്യന്നൂർ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറെ വിജിലൻസ് സംഘം അറസ്‌റ്റ് ചെയ്‌തു. മോട്ടോർ വാഹനവകുപ്പിന്റെ പയ്യന്നൂർ വെള്ളൂരിലെ സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായ...







































