നിർത്തിയിട്ട ലോറിയിൽ ചെങ്കൽ കയറ്റിവന്ന ലോറിയിടിച്ച് ഡ്രൈവർ മരിച്ചു

By Trainee Reporter, Malabar News
Accident in KASARGOD
Ajwa Travels

കണ്ണൂർ: നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് ഡ്രൈവർ മരിച്ചു. താഴെചൊവ്വ ബൈപ്പാസ് പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട മാലിന്യ ലോറിയിൽ ചെങ്കൽ നിറച്ചു വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു.

നിർത്തിയിട്ടിരുന്ന ലോറിയിലെ ഡ്രൈവർ ഇടുക്കി കമ്പംമേട് സ്വദേശി ഷാജിയാണ് (56) മരിച്ചത്. ഇതേ ലോറിയിൽ ഉണ്ടായിരുന്ന ഏറ്റുമാനൂർ സ്വദേശികളായ സനീഷ് (26), സതീഷ് (32) എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കൽ ലോറിയിൽ ഉണ്ടായിരുന്ന സവാദ് (29) നെ ചാലയിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തളിപ്പറമ്പിൽ നിന്നും വടകരയിലേക്ക് ചെങ്കൽ കയറ്റിവന്ന ലോറി താഴെചൊവ്വ ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

Most Read: താഹ ഫസലിനെ മോചിപ്പിക്കണം; എൻഐഎ കോടതി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE