കുതിരാനിലെ ഇടത് തുരങ്കത്തിലെ ചോർച്ച അപകടകരമെന്ന് വിലയിരുത്തൽ
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയിലെ കുതിരാനിലെ ഇടത് തുരങ്കത്തിൽ ഉണ്ടായ ചോർച്ച അപകടകരമെന്ന് വിലയിരുത്തൽ. ചോർച്ച തുടർന്നാൽ ക്രമേണ ആ ഭാഗത്തെ കല്ല് താഴേക്ക് പതിക്കാനുള്ള സാധ്യത ഉണ്ടെന്ന് തുരങ്കം നിർമിച്ച കാരാർ കമ്പനി...
പ്രതിരോധം ശുചിത്വത്തിലൂടെ; വിദ്യാലയങ്ങൾ ശുചീകരിച്ച് ഈഴുവതിരുത്തി കോൺഗ്രസ്
പൊന്നാനി: സ്‌കൂളുകളും പരിസരവും ശുചീകരിച്ച് ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ. വിദ്യാലയങ്ങൾ തുറക്കുന്നതിനോട് അനുബന്ധിച്ചാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തികൾ നടന്നത്.
'പ്രതിരോധം ശുചിത്വത്തിലൂടെ' എന്ന...
പാലക്കാട് മഴ ശക്‌തം; ഇടിമിന്നലിൽ രണ്ട് കുട്ടികൾക്ക് പരിക്ക്- ജാഗ്രതാ മുന്നറിയിപ്പ്
പാലക്കാട്: ജില്ലയിൽ ശക്‌തമായ മഴ തുടരുന്നു. മഴയോടൊപ്പം ഉള്ള ഇടിമിന്നലിൽ ടിവി സ്‌റ്റാൻഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ചളവറ മാമ്പറ്റയിലാണ് സംഭവം. പതിനഞ്ചും പന്ത്രണ്ടും വയസുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. കയിലിയാട്...
വളർത്തുനായ ആക്രമിച്ചു; വയോധികന് ഗുരുതര പരിക്ക്
കോഴിക്കോട്: വളർത്തു നായയുടെ കടിയേറ്റ് വയോധികന് ഗുരുതര പരിക്ക്. താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം. അമ്പായത്തോട് ജോളി തോമസിന്റെ എസ്‌റ്റേറ്റിൽ താമസിച്ചിരുന്ന പ്രഭാകരനാണ് നായയുടെ കടിയേറ്റത്.
പ്രഭാകരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ...
രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളി പൊൻമേരിപ്പറമ്പ് സ്വദേശി പുളിക്കൂൽ റാസിഖ് (31)നെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 6,20,000 രൂപയാണ്...
യുവാവിനെ കാറിൽ തീകൊളുത്തിയ നിലയിൽ കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: യുവാവിനെ കാറിൽ തീകൊളുത്തിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനടി റോഡിൽ നിർത്തിയിട്ട കാറിലാണ് യുവാവിനെ തീകൊളുത്തിയ നിലയിൽ കണ്ടെത്തിയത്. നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ...
കാരന്തൂർ ബൈക്ക് അപകടം: ചികിൽസയിലിരിക്കെ യുവാവ് മരിച്ചു
കോഴിക്കോട്: കാരന്തൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തിൽ മരണം രണ്ടായി. കൂടരഞ്ഞി കൂമ്പാറ ബസാർ എഴുത്താണിക്കുന്ന് വിജയന്റെ മകൻ അർജുൻ (21) ആണ് മരിച്ചത്. കോഴിക്കോട്...
പാലക്കാട് മഴ ശക്‌തിപ്പെട്ടു; ഷോളയൂരിൽ ഒരു വീട് പൂർണമായി തകർന്നു
പാലക്കാട്: ജില്ലയിൽ മഴ വീണ്ടും ശക്‌തിപ്പെട്ടു. അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിലാണ് മഴ ശക്‌തിയാർജിച്ചത്. കനത്ത മഴയിൽ ഷോളയൂരിലെ ഒരു വീട് പൂർണമായി തകർന്നു. ഒരു വീടിന് ഭാഗികമായി കേടുപാടും പറ്റിയിട്ടുണ്ട്. തെക്കേ കടമ്പാറ...







































