കുറുക്കൻ മൂലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ
മാനന്തവാടി: കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. കുറുക്കൻമൂല കാവേരിപ്പൊയിൽ ഭാഗത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. 28 ദിവസത്തോളം തുടർന്ന കടുവാ ഭീതിയിൽ നിന്ന് കരകയറുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കാൽപ്പാടുകൾ കണ്ടത്. ഇന്നലെ രാവിലെ...
ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; റൗഡിലിസ്‌റ്റിൽ ഉൾപ്പെട്ടയാൾ അറസ്‌റ്റിൽ
ബത്തേരി: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയും പുൽപ്പള്ളിയിലെ റൗഡിലിസ്‌റ്റിൽ ഉൾപ്പെട്ടയാളുമായ അമരക്കുനി ഷിജു (44) പോലീസ് പിടിയിലായി. കൽപ്പറ്റ, സുൽത്താൻബത്തേരി, കേണിച്ചിറ, പുൽപ്പള്ളി സ്‌റ്റേഷനുകളിലായി 13 കേസുകളിലെ പ്രതിയാണ് കോടാലി ഷിജു....
കടുവയെ കണ്ടെത്താനുള്ള ദൗത്യം പരാജയം; കുങ്കിയാനകൾ മടങ്ങി
മാനന്തവാടി: കുറുക്കൻമൂലയെയും സമീപ പ്രദേശങ്ങളെയും വിറപ്പിച്ച കടുവയെ കണ്ടെത്താനുള്ള ദൗത്യം പരാജയപ്പെട്ടതോടെ കുങ്കിയാനകൾ ആനപ്പന്തിയിലേക്ക് മടങ്ങി. കടുവയെ തുരത്താൻ മുത്തങ്ങയിൽ നിന്ന് രണ്ടാഴ്‌ച മുമ്പാണ് കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനും എത്തിയത്. ദിവസങ്ങളോളം...
വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കും; മന്ത്രി റോഷി അഗസ്‌റ്റിൻ
വയനാട്: ജില്ലയിൽ ജലം സംഭരിക്കാൻ മതിയായ സംവിധാനം ഇല്ലെന്നും, ഇതിന് പരിഹാരമായി വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്നലെ...
യുവാവിന് നേരെ ഗുണ്ടാ ആക്രമണം; പോലീസ് അലംഭാവം കാണിച്ചെന്ന് നാട്ടുകാർ
കോഴിക്കോട്: ജില്ലയിലെ പൂവാട്ടുപറമ്പിൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. പൂവാട്ടുപറമ്പിൽ തട്ടുകട നടത്തുന്ന അബൂബക്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി പത്തരയോടെയാണ് തട്ടുകടയിൽ വന്ന രണ്ടുപേർ അബൂബക്കറിനെ പിറകിൽ നിന്ന്...
കാട്ടാനശല്യം രൂക്ഷമായി; രാത്രി കാവൽ ശക്‌തമാക്കി വനംവകുപ്പ്
വയനാട്: ജില്ലയിലെ പുൽപ്പള്ളി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെ രാത്രി കാവൽ ശക്‌തമാക്കി വനംവകുപ്പ്. കര്‍ണാടക വനത്തില്‍ നിന്നും കന്നാരംപുഴ കടന്നെത്തുന്ന ആനകളെ തുരത്തുന്നതിന് വേണ്ടിയാണ് ഇപ്പോൾ കാവൽ ശക്‌തമാക്കിയത്.
ശശിമല പാടത്ത് കൊയ്‌ത്തിന് പാകമായ...
അമ്പലവയൽ മുഹമ്മദിന്റെ കൊല; സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പോലീസ്
വയനാട്: അമ്പലവയൽ ആയിരംകൊല്ലിയിൽ മുഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്‌ക്കും പെൺകുട്ടികൾക്കും അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ സംഘം. മുഹമ്മദിന്റെ മരണത്തിൽ മറ്റ് ദുരൂഹതകളില്ല. അമ്മയും പെൺകുട്ടികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ പിതാവ് സുബൈറാണ്...
വയനാട്ടില്‍ വയോധികന്‍ തലയ്‌ക്ക് അടിയേറ്റു മരിച്ച സംഭവം; ഭാര്യ അറസ്‌റ്റിൽ
വയനാട്: ചൂതുംപാറ മാനിക്കാവ് വിക്രംനഗറിൽ പട്ടികകൊണ്ട് തലയ്‌ക്ക് അടിയേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ ഭാര്യ അറസ്‌റ്റിൽ. മാനികാവ് വിക്രംനഗർ ഒഴാങ്കൽ ദാമോദരൻ (82) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ലക്ഷ്‌മിക്കുട്ടിയാണ് സംഭവത്തിൽ അറസ്‌റ്റിലായത്....









































