Wed, Jul 29, 2026
33.3 C
Dubai

വയനാട് ജില്ലയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു

വയനാട്: ജില്ലയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥികളിലാണ് രോഗബാധ സ്‌ഥിരീകരിച്ചത്‌. വെറ്ററിനറി കോളേജ് വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട് ചെയ്‌തതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ...

മാനന്തവാടിയിലെ ഹോട്ടലുകളിൽ പരിശോധന നടത്തി അധികൃതർ

വയനാട്: ജില്ലയിലെ മാനന്തവാടിയിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഇതുവരെ 20ഓളം ഹോട്ടലുകളിൽ സംഘം പരിശോധന നടത്തി. വരും...

പിടിയിലായ മാവോയിസ്‌റ്റ് നേതാക്കൾ റിമാൻഡിൽ; വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

വയനാട്: പിടിയിലായ മാവോയിസ്‌റ്റ് നേതാക്കളെ കോടതി റിമാൻഡ് ചെയ്‌തു. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അറസ്‌റ്റിലായ മാവോയിസ്‌റ്റ് നേതാവ് ബിജി കൃഷ്‌ണമൂർത്തിയെയും സാവിത്രിയേയും റിമാൻഡ് ചെയ്‌തത്‌. അടുത്ത മാസം ഒമ്പത് വരെയാണ്...

വയനാട്ടിൽ പിടിയിലായത് നാല് സംസ്‌ഥാനങ്ങൾ അന്വേഷിച്ചിരുന്ന മാവോയിസ്‌റ്റ് നേതാവ്

വയനാട്: പിടിയിലായ മാവോയിസ്‌റ്റ് നേതാക്കളുടെ അറസ്‌റ്റ് സ്‌ഥിരീകരിച്ചു. മാവോയിസ്‌റ്റ് നേതാവ് ബിജെ കൃഷ്‌ണമൂർത്തിയും വനിതാ നേതാവ് സാവിത്രിയുമാണ് പിടിയിലായത്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്‌ഥാനങ്ങൾ തിരയുന്നയാളാണ് കൃഷ്‌ണമൂർത്തി....

വയനാട്ടിൽ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്‌റ്ററുകൾ

വയനാട്: ജില്ലയിൽ മുസ്‌ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രളയഫണ്ട്‌ തട്ടിപ്പിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. സേവ്‌ മുസ്‌ലിം ലീഗ്‌ എന്ന പേരിലാണ്‌ പോസ്‌റ്ററുകൾ പതിച്ചിരിക്കുന്നത്. കൽപ്പറ്റ പ്രസ് ക്ളബിന് സമീപത്തുള്ള മതിലിലും...

വയനാട്ടിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ

വയനാട്: ജില്ലയിൽ രണ്ട് മാവോയിസ്‌റ്റ് പ്രവർത്തകർ അറസ്‌റ്റിൽ. മാവോയിസ്‌റ്റ് സംഘടനാ പശ്‌ചിമഘട്ട സോണാൽ സെക്രട്ടറിയും കർണാടക സ്വദേശിയുമായ കൃഷ്‌ണമൂർത്തി, സാവിത്രി എന്നിവരാണ് പിടിയിലായത്. സുൽത്താൻ ബത്തേരിയിൽ വെച്ച് എൻഐഎ സംഘം രണ്ടുപേരെയും അറസ്‌റ്റ്...

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

ബത്തേരി: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. താമരശ്ശേരി റേഞ്ചിലെ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ സിഎസ് വേണുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. കണ്ണൂർ നോർത്ത് സർക്കിൾ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ...

വയനാട് പ്രിയദർശിനി പ്ളാന്റേഷൻ ടൂറിസം പദ്ധതി വരുന്നു

മാനന്തവാടി: ഏഷ്യയിലെ തന്നെ ആദിവാസി വിഭാഗങ്ങളുടെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടം സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നു. ഡിടിപിസിയാണ് പുതുപദ്ധതിക്ക്‌ തയ്യാറെടുക്കുന്നത്‌. 3000 അടി ഉയരത്തിൽ സ്‌ഥിതി ചെയ്യുന്ന...
- Advertisement -