Fri, Sep 4, 2026
37 C
Dubai

ഒ പനീർശെൽവം ഉൾപ്പടെയുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്‌റ്റിൽ

ചെന്നൈ: ഡോ. ജയലളിത സര്‍വകലാശാലയെ അണ്ണാമലൈ സര്‍വകലാശാലയില്‍ ലയിപ്പിക്കാനുള്ള ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച ഒ പനീർശെൽവം ഉൾപ്പടെയുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്‌റ്റിൽ. നിയമസഭയിൽ സർക്കാർ ബിൽ അവതരിപ്പിക്കവെ പ്രതിഷേധം അറിയിച്ച്...

സ്‌കൂളിൽ ഹാജരാകാൻ കുട്ടികളെ നിർബന്ധിക്കരുത്; തെലങ്കാന ഹൈക്കോടതി

തെലങ്കാന: കോവിഡ് ഭീതി നിലനിൽക്കെ സ്‌കൂളിൽ എത്താൻ വിദ്യാർഥികളിൽ സമ്മർദ്ദം ചെലുത്തരുതെന്ന് തെലങ്കാന ഹൈക്കോടതി. കുട്ടികളെ നിർബന്ധിക്കരുതെന്ന് രക്ഷിതാക്കൾക്കും കോടതി നിർദ്ദേശം നൽകി. സംസ്‌ഥാനത്ത് നാളെ സ്‌കൂൾ തുറക്കാനിരിക്കെയാണ് കോടതിയുടെ നിരീക്ഷണം. റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളും...

ഡെൽഹിയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിനടിയിലായി

ന്യൂഡെൽഹി: ഡെൽഹിയിൽ കനത്ത മഴ. അക്ഷർധാം, എയിംസ്, ഗോൾഫ് ക്ളബ് റോഡ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ട് കാരണം, ചില ഭാഗങ്ങളിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളക്കെട്ടുകളെപ്പറ്റി വിവിധ സ്‌ഥലങ്ങളിൽ...

മൈസൂരു കൂട്ട ബലാൽസംഗ കേസ്; ഒളിവിലായിരുന്ന പ്രതി അറസ്‌റ്റിൽ

ബെംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്‌റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി ബേബി എന്ന വിജയകുമാറാണ് പിടിയിലായത്. ഇതോടെ അറസ്‌റ്റിലായ പ്രതികളുടെ എണ്ണം ആറായി. കേസിലെ അഞ്ചുപ്രതികളെ കഴിഞ്ഞ ദിവസം പോലീസ്...

ജാലിയൻ വാലാബാഗ് നവീകരണം; ‘രക്‌തസാക്ഷിത്വത്തിന്റെ അർഥം അറിയാത്തവർക്കേ ഇതിന് കഴിയൂ’

ന്യൂഡെൽഹി: ജാലിയന്‍ വാലാബാഗ് രക്‌തസാക്ഷി സ്‌മാരകം നവീകരിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. സ്‌മാരകം നവീകരിക്കാനുള്ള തീരുമാനം രക്‌തസാക്ഷികളോടുള്ള അപമാനമാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ്...

സേലത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ ഭാര്യ മരിച്ചു

സേലം: സേലത്ത് ഭാര്യയ്‌ക്ക്‌ നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രേവതി ഭര്‍ത്താവ് യേശുദാസുമായി പിണങ്ങി മാറി താമസിക്കുകയായിരുന്നു. ഭർത്താവിനെ പോലീസ്...

യുപിയിൽ അജ്‌ഞാത രോഗ ഭീഷണി; രണ്ട് ആഴ്‌ചയ്‌ക്കിടെ 68 മരണമെന്ന് റിപ്പോർട്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറൻ യുപിയിലെ ഫിറോസാബാദ് ജില്ലയിൽ 24 മണിക്കൂറിനിടെ 12 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്. കഴിഞ്ഞ രണ്ട് ആഴ്‌ചയ്‌ക്കിടെ രോഗം ബാധിച്ച് ഉത്തർപ്രദേശിൽ...

കോവിഡ് ഇന്ത്യ: 30,941 രോഗബാധിതർ, 36,275 രോഗമുക്‌തി, 350 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,941 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 36,275 പേർ രോഗമുക്‌തരായി. 350 മരണങ്ങളും സ്‌ഥിരീകരിച്ചു. പ്രതിവാര ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.51 ശതമാനമാണ്....
- Advertisement -