‘ബ്ളാക്ക് ഫംഗസ്’; പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും
ഹൈദരാബാദ്: സംസ്‌ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ‘ബ്ളാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാന. 1897ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ബ്ളാക്ക് ഫംഗസിനെ തെലങ്കാന സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. തെലങ്കാനയിൽ...
കോവിഡ്; 24 മണിക്കൂറിനിടെ 2,76,070 പുതിയ രോഗികൾ, മരണം 3,874
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,76,070 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 3,874 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. 3,69,077 പേർ രോഗമുക്‌തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്...
കോവിഡ് അവലോകനം; പ്രധാനമന്ത്രി ജില്ലാ കളക്‌ടർമാരുമായി ചർച്ച നടത്തും
ന്യൂഡെൽഹി: കോവിഡ് പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജില്ലാ കളക്‌ടർമാരുമായി ഇന്ന് വീണ്ടും ചർച്ച നടത്തും. ട്രിപ്പിൾ ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ ശേഷം സംസ്‌ഥാനങ്ങളിലെ സാഹചര്യം എങ്ങനെയെന്ന് യോഗത്തിൽ വിലയിരുത്തും. ചീഫ് സെക്രട്ടറിമാരും...
നാരദ കേസ്; തൃണമൂൽ നേതാക്കളുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊൽക്കത്ത: നാരദ ഒളിക്യാമറ കേസിൽ തൃണമൂൽ നേതാക്കളുടെ ജാമ്യഹരജി ഇന്ന് കൊല്‍ക്കത്ത ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസില്‍ സിബിഐ പ്രത്യേക കോടതി നല്‍കിയ ജാമ്യം റദ്ദാക്കിയ നടപടിക്കെതിരെ മന്ത്രിമാരായ ഫിര്‍ഹദ് ഹക്കീം, സുബ്രത...
കോവിഡ് വാക്‌സിനേഷൻ; തമിഴ്‌നാട്ടിൽ 18-45 വയസ് വരെയുള്ളവർക്ക് ഇന്ന് മുതൽ
ചെന്നൈ : 18-45 വയസ് വരെയുള്ളവരുടെ കോവിഡ് വാക്‌സിനേഷന് തമിഴ്‌നാട്ടിൽ ഇന്ന് തുടക്കം. മെയ് ഒന്നാം തീയതി മുതലാണ് വാക്‌സിനേഷൻ ആരംഭിക്കാനിരുന്നത്. എന്നാൽ സംസ്‌ഥാനത്ത് ഉണ്ടായ വാക്‌സിൻ ക്ഷാമത്തെ തുടർന്ന് വാക്‌സിനേഷൻ നീട്ടി...
കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം; ആന്റിജന്‍ ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം
ന്യൂഡെൽഹി: കോവിഡ് രോഗനിർണയം ജനങ്ങൾക്ക് സ്വയം ചെയ്യാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോർട്. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമാണ്...
ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തിന് 1,000 കോടി രൂപയുടെ അടിയന്തിര ധനസഹായം
അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിന് 1000 കോടി രൂപയുടെ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റിൽ ജീവൻ നഷ്‌ടമായവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയുടെ ധനസഹായവും പരിക്കേറ്റവർക്ക്...
കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ്; പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്‌ഥാൻ
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ ആരോഗ്യമേഖലയിൽ ആശങ്കകൾ സൃഷ്‌ടിക്കുന്ന ബ്ളാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്‌ഥാൻ. സംസ്‌ഥാനത്ത് നിലവിൽ 100ഓളം ബ്ളാക്ക് ഫംഗസ് രോഗബാധിതരുണ്ട്. സ്‌ഥിതി കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ്...







































