Thu, Sep 17, 2026
33 C
Dubai

കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; പ്രധാനമന്ത്രിയോട് ലാലുപ്രസാദ് യാദവ്

പാറ്റ്‌ന: രാജ്യത്തെ ഓരോ പൗരനും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. പ്രധാനമന്ത്രിയോടാണ് ലാലുവിന്റെ അഭ്യര്‍ഥന. കേന്ദ്രത്തിനും സംസ്‌ഥാനത്തിനും ഒരേ വിലയിൽ തന്നെ വാക്‌സിന്‍ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും...

ബംഗാളിൽ പ്രതിപക്ഷ നേതാവാകാൻ സുവേന്ദു അധികാരി

കൊല്‍ക്കത്ത: ബംഗാളിന്റെ പുതിയ പ്രതിപക്ഷ നേതാവാകാൻ സുവേന്ദു അധികാരി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സുവേന്ദുവിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും സുവേന്ദുവിനോട് മുഖ്യമന്ത്രി മമത ബാനര്‍ജിക്കേറ്റ...

കോവിഡ്; കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വീണ്ടും മാറ്റിവെച്ചു. തിങ്കളാഴ്‌ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ ജൂൺ 23ന് പുതിയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭൂരിഭാഗം...

വാക്‌സിൻ രജിസ്ട്രേഷൻ; ‘കോവിൻ’ ഇല്ലാത്തവർക്ക് ജനസേവന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്രം

ന്യൂഡെൽഹി: വാക്‌സിൻ രജിസ്‌ട്രേഷൻ എടുക്കാൻ സ്‌മാർട്‌ ഫോണും കോവിൻ ആപ്ളിക്കേഷൻ സംവിധാനവും ഇല്ലാത്തവർക്ക് ജനസേവന കേന്ദ്രങ്ങൾ ഉപയോഗിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ജനസേവന കേന്ദ്രങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താൻ സാധിക്കും; കേന്ദ്ര...

തിരഞ്ഞെടുപ്പ് തോൽവി; കോൺഗ്രസിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സോണിയാ ഗാന്ധി

ന്യൂഡെൽഹി: കേരളമടക്കമുള്ള അഞ്ച് സംസ്‌ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്‌ചാത്തലത്തിൽ പാർട്ടിയിൽ പൊളിച്ചെഴുത്ത് വേണ്ടിവരുമെന്ന് സൂചന നൽകി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പാർട്ടിയുടെ പ്രകടനത്തിൽ കടുത്ത നിരാശയുണ്ട്. ഒരു...

കേന്ദ്രം കടമ ചെയ്‌തെങ്കിൽ വിദേശ സഹായത്തിന് കാത്തു നിൽക്കേണ്ടി വരില്ലായിരുന്നു; രാഹുൽ

ന്യൂഡെൽഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. "വിദേശ സഹായം കൈപ്പറ്റുന്നതിൽ കേന്ദ്ര സർക്കാർ അഭിമാനം കൊള്ളുന്നുവെന്നത് ദയനീയമാണ്. സ്വന്തം...

യുപിയിൽ യമുനാ നദിയിൽ മൃതദേഹങ്ങള്‍; കോവിഡ് ബാധിതരുടേതെന്ന് അഭ്യൂഹം; പരിഭ്രാന്തിയിൽ ജനം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയില്‍ യമുനാ നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടേതാണെന്ന തരത്തിൽ അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ഹാമിര്‍പൂരിലെ ഗ്രാമങ്ങളില്‍ നിരവധി...

ഓക്‌സിജൻ ടാങ്കർ ഡ്രൈവർക്ക് വഴി തെറ്റി; തെലങ്കാനയിൽ ഏഴ് കോവിഡ് രോഗികൾ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ഓക്‌സിജന്‍ ടാങ്കറെത്താന്‍ വൈകിയതിനെ തുടർന്ന് ഏഴ് കോവിഡ് രോഗികൾ മരിച്ചു. ഹൈദരാബാദ് കിങ് കോട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിൽസയിൽ ഉണ്ടായിരുന്ന ഏഴ് കോവിഡ് രോഗികളാണ് മരിച്ചത്. ടാങ്കർ ലോറി ഡ്രൈവർക്ക്...
- Advertisement -