Fri, Sep 18, 2026
34 C
Dubai

കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍; തീരുമാനം അടുത്തയാഴ്‌ച

ന്യൂഡെല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധ സംഘത്തിന്റെ പരിഗണനയില്‍. രണ്ട് ഡോസുകള്‍ക്ക് ഇടയിലെ ഇടവേള ദീര്‍ഘിപ്പിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്‌തി മെച്ചപ്പെടുത്തുമെന്ന അന്താരാഷ്‌ട്രതല പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇക്കാര്യം...

കേന്ദ്രത്തിന് തിരിച്ചടി; കർണാടക ഹൈക്കോടതി വിധി റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: സംസ്‌ഥാനത്തിന്‌ അനുവദിച്ച പ്രതിദിന ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ (എൽ‌എം‌ഒ) വിഹിതം പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന്‌ ദിവസേന...

രാജ്യത്തെ വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാർഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കത്തിലൂടെയാണ് രാഹുലിന്റെ അഭ്യർഥന. കോവിഡ്...

ഉത്തര്‍പ്രദേശിൽ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സലോണ്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു. ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബഹാദൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്‌ഥാനത്ത്‌ കോവിഡ്...

റെംഡെസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

ഗ്വാളിയർ: മധ്യപ്രദേശിൽ കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന റെംഡെസിവിറുമായി വന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. സംസ്‌ഥാന സര്‍ക്കാരിന്റെ വിമാനമാണ് വ്യാഴാഴ്‌ച അപകടത്തില്‍ പെട്ടത്. അപകടത്തിൽ പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു. അതേസമയം,...

ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 4 ലക്ഷം കടന്ന് കോവിഡ് കേസുകൾ; 3,915 മരണം

ന്യൂഡെൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,14,188 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കണക്ക് നാല് ലക്ഷം കടക്കുന്നത്. 3,915 പേർ കോവിഡ് ബാധിച്ച്...

‘വേണ്ട’ എന്നതിന് ‘വേണം’ എന്നൊരു അർഥമില്ല; പീഡനക്കേസ് പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

ഷിംല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. 'വേണ്ട' എന്ന വാക്കിന്റെ അർഥം ചിലർക്ക് അറിയില്ലെന്നും അത് മനസിലാക്കാൻ വേണ്ടിയാണ് ജാമ്യം നിഷേധിക്കുന്നതെന്നും ഹിമാചൽ പ്രദേശ് ഹൈക്കോടതി വ്യക്‌തമാക്കി. ബസ്...

ബംഗാൾ ബിജെപിയിൽ കലഹം തുടങ്ങി; അവസാനം അടുത്തെന്ന് പാർട്ടി മുൻ അധ്യക്ഷൻ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പശ്‌ചിമ ബംഗാൾ ബിജെപിയിൽ കലഹം തുടങ്ങി. സംസ്‌ഥാന ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ പാർട്ടി അധ്യക്ഷനും മുന്‍ ത്രിപുര, മേഘാലയ ഗവര്‍ണറുമായ...
- Advertisement -