ചികിൽസാ സൗകര്യമില്ലെന്ന പരാതി; വാരണാസിയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും
ഡെൽഹി: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വാരണാസിയിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. മോദിയുടെ മണ്ഡലമായ വാരണാസിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിൽസാ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ്...
കോവിഡ്; ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി
കൊല്‍ക്കത്ത: കോവിഡ് വ്യാപനം കണക്കിലെടുത്ത് പശ്‌ചിമ ബംഗാളിലെ തന്റെ പൊതു റാലികളെല്ലാം റദ്ദാക്കിയതായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. നിലവിലെ സാഹചര്യത്തിൽ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് എല്ലാ...
രാജ്യത്ത് കോവിഡ് വ്യാപനം കുറക്കാൻ ലോക്ക്ഡൗൺ മാത്രമാണ് പോംവഴിയെന്ന് ആരോഗ്യ വിദഗ്‌ധൻ
ന്യൂഡെൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്‌തമാകുന്നതിനിടെ രോഗ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ മാത്രമാണ് ഏക പോംവഴിയെന്ന് ആരോഗ്യ വിദഗ്‌ധൻ ഡോക്‌ടര്‍ അഗര്‍വാള്‍. ഡെല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലെ മുതിര്‍ന്ന ഡോക്‌ടറാണ് അഗര്‍വാള്‍.
ജനിതകമാറ്റം...
ലക്ഷദ്വീപിൽ പിടിമുറുക്കി കോവിഡ്; രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു
കവരത്തി: കോവിഡ് വ്യപനം രൂക്ഷമായതിന് പിന്നാലെ ലക്ഷദ്വീപിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി പത്ത് മണി മുതൽ രാവിലെ ഏഴു വരെയാണ് കർഫ്യൂ. അവശ്യ സർവീസുകളെയും കോവിഡ് വാക്‌സിൻ എടുക്കാൻ എത്തുന്നവരെയും പരിശോധനക്ക്...
കോവിഡ്; ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഏപ്രിലിൽ നടത്താനിരുന്ന ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു. ഏപ്രിൽ 27, 28, 29, 30 തിയതികളിൽ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.
പുതുക്കിയ തിയതികൾ പിന്നീട്...
കുംഭമേള; ട്വിറ്ററിൽ ഏറ്റുമുട്ടി ഷൂട്ടർ അഭിനവ് ബിന്ദ്രയും ഗുസ്‌തി താരം യോഗേശ്വർ ദത്തും
ന്യൂഡെൽഹി: കോവിഡ് കാലത്തെ കുംഭമേളയെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുകയാണ്. പ്രധാനമന്ത്രി തന്നെ കുംഭമേള ചുരുക്കണമെന്ന ആവശ്യവുമായി രംഗത്ത് വരികയും ചെയ്‌തത് കഴിഞ്ഞ ദിവസമാണ്. എന്നാൽ കുംഭമേളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിൽ രാജ്യത്തെ...
അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല; കോവിഡ് പ്രതിരോധത്തിൽ കേന്ദ്രം പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷം
ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ പാർട്ടികൾ. ഒരു വര്‍ഷത്തിലേറെ സമയമുണ്ടായിട്ടും ആരോഗ്യരംഗത്ത് അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.
കോവിഡിന്റെ രണ്ടാം തരംഗം...
ബംഗാൾ ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷം; നരോത്തം മിശ്രക്ക് പ്രത്യേക ചുമതല
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ശക്‌തമായി നിലകൊള്ളുമ്പോഴും ആഭ്യന്തര പ്രശ്‌നങ്ങൾ നേരിടുകയാണ് സംസ്‌ഥാന ബിജെപി. പ്രശ്‌നം വോട്ടിംഗ് നടപടികളെ ബാധിക്കുന്നത് തടയാൻ പ്രമുഖ നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായ നരോത്തം മിശ്രക്ക്പ്രത്യേക ചുമതല...








































