Fri, Sep 25, 2026
32 C
Dubai

പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു

മുംബൈ: മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധര്‍കര്‍ (74) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണം ചികിൽസയിലായിരുന്നു. മുംബൈ അന്താരാഷ്‌ട്ര സാഹിത്യോൽസവത്തിന്റെ സ്‌ഥാപകനാണ് അനില്‍ ധര്‍കര്‍. പ്രശസ്‌ത കോളമിസ്‌റ്റായ അദ്ദേഹം 'മിഡ് ഡേ', 'ദ...

ജാതി സംവരണം ഇല്ലാതായേക്കാം, തീരുമാനിക്കേണ്ടത് പാർലമെന്റ്; സുപ്രീംകോടതി

ഡെൽഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീംകോടതി പരാമര്‍ശം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും സുപ്രീംകോടതി പരാമര്‍ശിച്ചു. മറാത്ത സംവരണ നിയമം ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജാതി സംവരണം...

അമേരിക്കൻ ഫാസ്‌റ്റ് ഫുഡ്‌ കമ്പനിയായ ‘പോപെയസ്’ ഇന്ത്യയിലേക്ക്

ന്യൂഡെൽഹി: യുഎസിലെ പ്രസിദ്ധ ഫാസ്‌റ്റ് ഫുഡ് ഹോട്ടല്‍ ശൃംഖലയായ 'പൊപെയസ്' ഇന്ത്യയിലെത്തുന്നു. ബംഗ്ളാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും ചുവടുറപ്പിക്കുവാനുള്ള നീക്കത്തിലാണ് കമ്പനി. ഇന്ത്യയില്‍ ജുബിലന്റ് ഫുഡ് വർക്‌സ് ആണ് പൊപെയസിനെ കൊണ്ടുവരുന്നത്....

ടാറ്റ സൺസിന് വിജയം; സൈറസ് മിസ്‌ത്രിയെ പുറത്താക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: ടാറ്റ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് സൈറസ് മിസ്‌ത്രിയെ പുറത്താക്കിയ നടപടി ശരിവെച്ച് സുപ്രീം കോടതി. സൈറസ് മിസ്‌ത്രിക്ക്‌ ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ കമ്പനി നിയമ ട്രിബ്യൂണൽ നേരത്തെ...

ഇലക്‌ട്രൽ ബോണ്ട് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി; മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തിൽ പുതിയ ഇലക്‌ട്രൽ ബോണ്ടുകൾ പുറത്തിറക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ക്രമക്കേടുകൾ തടയുന്നതിന് വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ...

കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം; 24 മണിക്കൂറിനിടെ രാജ്യത്ത് 59,118 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടക്കുന്നത്. 53,476 പേർക്കാണ്...

മുംബൈ ആശുപത്രിയിൽ തീപിടുത്തം; 2 പേർ മരിച്ചു, 70 രോഗികളെ മാറ്റിപ്പാർപ്പിച്ചു

മുംബൈ : മുംബൈയിലെ ഭാണ്ഡുപിൽ മാളിനുള്ളിൽ പ്രവർത്തിച്ചിരുന്ന സൺറൈസ് ആശുപത്രിയിൽ തീപിടുത്തം. സംഭവസമയത്ത് ആശുപത്രിയിൽ 70ൽ അധികം കോവിഡ് രോഗികൾ ഉണ്ടായിരുന്നതായി റിപ്പോർടുകൾ വ്യക്‌തമാക്കുന്നുണ്ട്. അർധരാത്രി 12.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. മുംബൈയിലെ ഡ്രീംസ് മാളിന്റെ മൂന്നാം...

പ്രധാനമന്ത്രി ബംഗ്ളാദേശിലേക്ക്; ഇന്നും നാളെയും സന്ദർശനം നടത്തും

ബംഗ്ളാദേശ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബംഗ്ളാദേശിലേക്ക് തിരിക്കും. കോവിഡ് വ്യാപനത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ വിദേശ പര്യടനമാണ് ഇത്. ഇന്നും നാളെയും ബംഗ്ളാദേശ് സന്ദർശിക്കുന്ന മോദി ബംഗ്ളാദേശ്...
- Advertisement -