കോവിഡ് വ്യാപനം; കേരളമടക്കം 4 സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡെൽഹി: കോവിഡ് കേസുകളിൽ അടുത്തിടെ വർധന രേഖപ്പെടുത്തിയ കേരളമടക്കമുള്ള 4 സംസ്‌ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളം, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, പശ്‌ചിമ ബംഗാൾ എന്നീ സംസ്‌ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്....
ഡെൽഹിയിൽ പെട്രോളിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില; മുംബൈയിൽ 90 കടന്നു
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പെട്രോളിന് ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തി. വ്യാഴാഴ്‌ച ലിറ്ററിന് 23 പൈസ വർധിച്ചതോടെ പെട്രോൾ നിരക്ക് 84.20 രൂപയായി. ഇത് ഡെൽഹിയിലെ എക്കാലത്തെയും ഉയർന്ന പെട്രോൾ നിരക്കാണ്....
ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷ ജൂലൈ 3ന്
ന്യൂഡെൽഹി: 2021ലെ ജെഇഇ അഡ്വാൻസ്‌ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന് നടക്കും. രാജ്യത്തെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)കളിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ജെഇഇ അഡ്വാൻസ്‌ഡ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ്...
ഉൾപ്രദേശങ്ങളിൽ വാക്‌സിൻ എത്തിക്കാൻ വ്യോമസേന
ന്യൂഡെൽഹി: രാജ്യത്ത് വാക്‌സിൻ വിതരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വാക്‌സിനേഷൻ നടത്താൻ ഇന്ത്യ പൂർണ സജ്‌ജമാണെന്നാണ് കേന്ദ്ര വൃത്തങ്ങൾ നൽകുന്ന വിവരം. വിതരണത്തിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യോമസേനയും തയാറാണ്. വാക്‌സിനുകൾ രാജ്യത്തിന്റെ വിവിധ...
സ്‌ത്രീകൾ രാത്രിയിൽ പുറത്ത് ഇറങ്ങിയില്ലെങ്കിൽ പീഡനം ഉണ്ടാകില്ല; വിവാദ പ്രസ്‌താവനയുമായി വനിതാ കമ്മീഷൻ അംഗം
ലഖ്‌നൗ: സ്‌ത്രീകൾ രാത്രിയിൽ പുറത്തിറങ്ങാതിരുന്നാൽ പീഡനം ഒഴിവാക്കാമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖി. ഉത്തർപ്രദേശിലെ ബദ്വാന്‍ ജില്ലയിൽ കൂട്ട ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ 50കാരിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ...
കോവിഡ് കാലത്തെ തീവണ്ടി റദ്ദാക്കൽ; തുക തിരികെ ലഭിക്കാനുള്ള സമയപരിധി നീട്ടി
ന്യൂഡെൽഹി: കോവിഡ് കാലത്ത് ബുക്ക് ചെയ്‌ത റെയിൽവേ റിസർവേഷൻ ടിക്കറ്റുകൾ പിൻവലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുമുള്ള സമയപരിധി നീട്ടി. റെയിൽവേ മന്ത്രാലയമാണ് സമയപരിധി നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
2020 മാർച്ച് 21 മുതൽ...
കോവിഡിന് എതിരെ നേസൽ വാക്‌സിനുമായി ഭാരത് ബയോടെക്ക്; പരീക്ഷണങ്ങൾ ഉടൻ
മുംബൈ: കോവിഡ് പ്രതിരോധത്തിനുള്ള നേസൽ വാക്‌സിൻ (മൂക്കിലൂടെ നൽകുന്ന വാക്‌സിൻ) ഉടൻ യാഥാർഥ്യമായേക്കും. ഭാരത് ബയോടെക്കാണ് നേസൽ വാക്‌സിൻ പുറത്തിറക്കാൻ ഒരുങ്ങുന്നത്. നേസൽ വാക്‌സിന്റെ ഒന്നും രണ്ടുംഘട്ട പരീക്ഷണങ്ങൾ നാഗ്‌പൂരിലെ ഗില്ലുർക്കർ മൾട്ടി...
ട്രംപ് അനുകൂലികളുടെ അതേ ചിന്താഗതിയുള്ള ചില ഇന്ത്യക്കാരും ഉണ്ട്; ശശി തരൂർ
ന്യൂഡെൽഹി: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാക വീശിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ട്രംപ്...








































