Sun, Jul 26, 2026
31.8 C
Dubai

കോവിഡ് വാക്‌സിനേഷന്‍; രാജ്യത്ത് നാല് സംസ്‌ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍

ന്യൂഡെല്‍ഹി : രാജ്യത്ത് ഉടന്‍ തന്നെ കോവിഡ് വാക്‌സിനേഷന് അനുമതി നല്‍കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇന്ന് നാല് സംസ്‌ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തും. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ എന്തെങ്കിലും വിധത്തിലുള്ള...

സിഖ് ഗുരുക്കന്‍മാര്‍ ഹൈന്ദവ മത സംരക്ഷകര്‍, അവരുടെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കണം; യുപി മുഖ്യമന്ത്രി

ലഖ്‌നൗ: സ്‌കൂള്‍ സിലബസില്‍ സിഖ് ഗുരുക്കന്‍മാരുടെ ചരിത്രം ഉള്‍പ്പെടുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയുടെ ചരിത്രത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് സിഖ് ചരിത്രമെന്നും സിഖ് ഗുരുക്കന്‍മാരുടെ ചരിത്രം വിദ്യാര്‍ഥികളെ പഠിപ്പിക്കുമെന്നും യുപി...

ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ ഇന്ന് രാജ്യത്തിന് സമർപ്പിക്കും; 2280 പേർക്ക് ഒരേസമയം യാത്രചെയ്യാം

ഡെൽഹി: 2016 മെയ് മാസത്തിൽ ആദ്യ പരീക്ഷണഓട്ടം നടത്തിയ 'ഡ്രൈവര്‍ രഹിത ട്രെയിന്‍' ഇന്ന് മുതൽ പൊതുസമൂഹത്തിനായി ഓടിത്തുടങ്ങും. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി പദ്ധതി രാജ്യത്തിന് സമർപ്പിക്കുക....

വർധിക്കുന്ന ആൾക്കൂട്ട കൊലപാതകം; ഇന്നത്തെ ഇര മുംബൈയിൽ 30കാരൻ ഷെഹ്‌സാദ് ഖാൻ

മുംബൈ: 2015 മുതൽ വർധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലകളുടെ പട്ടികയിലേക്ക് ഒരു പേരുകൂടി ചേർക്കപ്പെടുന്നു. മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് മുംബൈയിൽ 30കാരനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. ഇന്നലെയാണ് സംഭവം. ഷെഹ്‌സാദ് ഖാൻ എന്നയാളെയാണ് തല്ലിക്കൊന്നത്. തല്ലിക്കൊന്ന...

ദാവൂദ് ഇബ്രാഹാമിന്റെ കൂട്ടാളിയായ മലയാളി പിടിയിൽ

ന്യൂഡെൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ കൂട്ടാളിയും മലയാളിയുമായ അബ്‌ദുൾ മജീദ്‌കുട്ടി അറസ്‌റ്റിൽ. ജാർഖണ്ഡിലെ ജംഷെഡ്‌പൂരിൽ നിന്നും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു....

ജെഡിയു അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞ് നിതീഷ് കുമാര്‍; രാമചന്ദ്രപ്രസാദ് സിംഗിന് ചുമതല

പാറ്റ്ന: നിതീഷ് കുമാര്‍ ജെഡിയു അധ്യക്ഷ സ്‌ഥാനം  ഒഴിഞ്ഞു.  പുതിയ അധ്യക്ഷനായ് രാമചന്ദ്രപ്രസാദ് സിംഗിനെ തിരഞ്ഞെടുത്തു. നിതീഷിന്റെ വിശ്വസ്‌തന്‍ എന്നറിയപ്പെടുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനാണ് ആര്‍സിപി സിംഗ്. 2019ല്‍ മൂന്നു വര്‍ഷത്തേക്കാണ് നിതീഷിനെ...

ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍ എന്നിവക്ക് പുതുവര്‍ഷത്തില്‍ വില കൂടും

പുതുവര്‍ഷത്തില്‍ ഗൃഹോപകരണങ്ങള്‍ക്ക് 10 ശതമാനം വരെ വില വര്‍ദ്ധന ഉണ്ടായേക്കുമെന്ന് സൂചന. എല്‍ഇഡി ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍ എന്നിവക്കാണ് വില കൂടുവാന്‍ സാധ്യത. അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ദ്ധനയും വിദേശത്തുനിന്ന് ഇറക്കുമതി...

കോടതിയില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്; ബിജെപി എംഎല്‍എക്കെതിരെ കേസ്

ലക്നൗ: കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വ്യാജ കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ എംഎല്‍എയായ രാകേഷ് ഭാഗലാണ് വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. 2010ല്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു കേസില്‍ കൊലപാതക...
- Advertisement -