Mon, Aug 17, 2026
41 C
Dubai

തീർഥാടകരുടെ ബസിന് തീപിടിച്ചു; ജമ്മു കശ്‌മീരിലെ കത്രയിൽ 4 മരണം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന തീർഥാടകാരിൽ 4 പേർ മരിക്കുകയും, 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ജമ്മു കശ്‌മീരിലെ കത്രയിലാണ് സംഭവം. കത്രയിൽ നിന്നും ജമ്മുവിലേക്ക് പോകുകയായിരുന്ന ബസ്...

ബിജെപി നേതാവിന്റെ വീട് കയ്യേറ്റ ഭൂമിയിൽ; ബുള്‍ഡോസറുമായി എത്തുമെന്ന് എഎപി

ന്യൂഡെല്‍ഹി: ബിജെപി ഡെല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്‌തയുടെ വീട് കയ്യേറ്റ ഭൂമിയിലെന്ന് ആം ആദ്‌മി. നാളെ രാവിലെ 11 മണിക്കകം കയ്യേറ്റം നീക്കിയില്ലെങ്കില്‍ ബുള്‍ഡോസറുമായി എത്തുമെന്നും എഎപി വ്യക്‌തമാക്കി. ‘ആദേശ് ഗുപ്‌ത തന്റെ വീടിനും...

ഇന്ത്യൻ എംബസി യുക്രൈനിൽ പ്രവർത്തനം പുനഃരാരംഭിക്കുന്നു; വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: പോളണ്ടിലേക്ക് താൽക്കാലികമായി പ്രവർത്തനം മാറ്റിയ യുക്രൈനിലെ ഇന്ത്യൻ എംബസി വീണ്ടും യുക്രൈനിൽ പ്രവർത്തനം പുനഃരാരംഭിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ എംബസിയുടെ പ്രവർത്തനം പോളണ്ടിലേക്ക് മാറ്റിയത്. മെയ് 17ആം തീയതി...

വിശ്രമിക്കാൻ സമയമായില്ല; നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: വീണ്ടും പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് മൽസരിക്കുമെന്ന സൂചന നൽകി നരേന്ദ്രമോദി. തുടങ്ങിവച്ച പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്ക് വിശ്രമിക്കാൻ സാധിക്കില്ലെന്ന് മോദി വ്യക്‌തമാക്കി. ‘ഒരിക്കല്‍ ഞാനൊരു മുതിര്‍ന്ന നേതാവിനെ കണ്ടു. രാഷ്‌ട്രീയപരമായി അദ്ദേഹം...

എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ടപരിഹാരം വൈകുന്നു; വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്‌ടപരിഹാരം നൽകാത്തതെന്ന് സുപ്രീം കോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ല. നഷ്‌ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചിട്ടുണ്ടാകും എന്നും കോടതി ചോദിച്ചു. കോടതിയെ...

24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ; നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടി, സംഘർഷം

ശ്രീനഗർ: ജമ്മു കശ്‌മീരിൽ 24 മണിക്കൂറിനിടെ രണ്ട് പേരെ ഭീകരർ വധിച്ചതിൽ പ്രതിഷേധം കനക്കുന്നു. പുൽവാമയിൽ പോലീസ് ഉദ്യോഗസ്‌ഥനും ബുദ്‌ഗാമിൽ സർക്കാർ ജീവനക്കാരനായ കശ്‌മീരി പണ്ഡിറ്റും കൊല്ലപ്പെട്ടു. ബുദ്‌ഗാമിൽ പ്രതിഷേധിച്ച് റോഡിലിറങ്ങിയ നാട്ടുകാരും...

ദാവൂദ് ഇബ്രാഹിം കേസ്; സംഘത്തിലെ രണ്ട് പേർ എൻഐഎയുടെ പിടിയിൽ

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ്‌ ചെയ്‌തു. ഗുണ്ടാ നേതാവ് ഛോട്ടാ ഷക്കീലിന്റെ അനുയായികളാണ് പിടിയിലായത്. 4...

നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. തീയതി മാറ്റിയാല്‍ പരീക്ഷക്കായി തയ്യാറാകുന്ന രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ മാറ്റിവെക്കുന്നത് അനിശ്‌ചിതത്വം...
- Advertisement -