Sun, May 10, 2026
35 C
Dubai

കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ

ഡെൽഹി: കുട്ടികൾക്ക് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിനേഷൻ ആരംഭിക്കുക. ഫെബ്രുവരി അവസാനത്തോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചേക്കുമെന്ന് ഇമ്മ്യൂണൈസേഷന്റെ നാഷണൽ ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ്...

കോവിഡ് ഇന്ത്യ; 1,51,740 രോഗമുക്‌തി, 2,58,089 രോഗബാധ, കേരളത്തിൽ 18,123 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,089 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 13,113 കേസുകൾ കുറവാണ് ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയത്തിന്റെ...

വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം

ന്യൂഡെല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ്-19 കുത്തിവെപ്പ് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഒരു വ്യക്‌തിയുടെ സമ്മതമില്ലാതെ വാക്‌സിനേഷന്‍ നടത്താന്‍ പറയുന്നില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. വികലാംഗര്‍ക്ക് വീടുതോറുമുള്ള കോവിഡ് വാക്‌സിനേഷന് മുന്‍ഗണന...

കഥകിന്റെ മാന്ത്രികൻ ഇനിയില്ല; പണ്ഡിറ്റ് ബിർജു മഹാരാജ് വിടവാങ്ങി

ഡെൽഹി: കഥക് ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡെൽഹിയിലെ വസതിയിലാണ് അന്ത്യം. 83 വയസായിരുന്നു. ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിൽ ഒരാളാണ് ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു...

കോൺഗ്രസിൽ സീറ്റില്ല; പഞ്ചാബിൽ സ്വതന്ത്രനാവാൻ ചന്നിയുടെ സഹോദരന്‍

ചണ്ഡിഗഢ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിംഗ്. പഞ്ചാബിലെ ബസ്സി പഥാന മണ്ഡലത്തില്‍ നിന്നാണ് മനോഹര്‍ നാല് മുന്നണികള്‍ക്കുമെതിരെ പൊരുതാനിറങ്ങുന്നത്. കോൺഗ്രസ് സീറ്റ്...

ഗോവയിൽ ശിവസേന-എൻസിപി സഖ്യം; 15 സീറ്റിൽ മൽസരിക്കും

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സഖ്യം ഉണ്ടാവില്ലെന്ന് ശിവസേന. സംസ്‌ഥാനത്ത് എന്‍സിപിയും ശിവസേനയും സഖ്യമുണ്ടാക്കുമെന്ന് ഗോവ ശിവസേന നേതാവും എംപിയുമായ സഞ്‌ജയ്‌ റാവത്ത് വ്യക്‌തമാക്കി. പത്ത് മുതല്‍ പതിനഞ്ച് സീറ്റില്‍ വരെ...

ജയിലിൽ ഉള്ളവർ മുതൽ ജാമ്യം നേടിയവർ വരെ; എസ്‌പിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്‌ഥാനാർഥി പട്ടികയെ പരിഹസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്ത്. 'കേസുകളിൽ ജയിലില്‍ കഴിയുന്നവര്‍ മുതല്‍ ജാമ്യത്തില്‍ കഴിയുന്നവര്‍ വരെ ഉള്ളതാണ് എസ്‌പിയുടെ സ്‌ഥാനാർഥി പട്ടിക'...

ബംഗളൂരുവിൽ കോണ്‍ഗ്രസ് പദയാത്ര; 55 പോലീസുകാര്‍ക്ക് കോവിഡ്

ബംഗളൂരു: കോണ്‍ഗ്രസ് പദയാത്രക്ക് ഡ്യൂട്ടിയിലുണ്ടായ പോലീസുകാര്‍ക്ക് കോവിഡ്. കോലാര്‍, കെജിഎഫ്, ചിക്കബെല്ലാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 55 പോലീസുകാര്‍ക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ചില പോലീസുകാരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്‌ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പദയാത്രയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു...
- Advertisement -