ഹരിദ്വാർ വിദ്വേഷ പ്രസംഗം; ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി അറസ്‌റ്റിൽ
ന്യൂഡെൽഹി: മുസ്‌ലിം സമുദായത്തെ കൊന്നൊടുക്കാൻ പുതിയ ആയുധങ്ങൾ കണ്ടെത്തണം എന്ന് പ്രസംഗിച്ച കേസിൽ ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗി അറസ്‌റ്റിൽ. മുൻ ഷിയ വഖഫ് ബോർഡ് തലവൻ കൂടിയായിരുന്ന വസിം റിസ്‌വി എന്ന...
ബികാനീർ എക്‌സ്‌പ്രസ് പാളം തെറ്റൽ; മരണം ഒൻപതായി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ ബികാനീസ് എക്‌സ്‌പ്രസ് പാളം തെറ്റിയതിൽ മരണസംഖ്യ ഒമ്പതായി. 37 പേര്‍ ആശുപത്രികളില്‍ ചികിൽസയിലുണ്ടെന്നും ട്രെയിനില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റവരില്‍ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ നോര്‍ത്ത്...
പാർലമെന്റ് ബജറ്റ് സമ്മേളനം 31ന് തുടങ്ങും; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ 8 വരെ നടക്കും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, ഇരുസഭകളുടെയും സംയുക്‌ത സമ്മേളനത്തെ രാഷ്‌ട്രപതി അഭിസംബോധന ചെയ്യും.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്...
മന്ത്രവാദം നടത്തിയെന്ന് ആരോപണം; സ്‍ത്രീയെ ആക്രമിച്ച് തീകൊളുത്തി
റാഞ്ചി: ജാര്‍ഖണ്ഡില്‍ സ്‍ത്രീയെ ആക്രമിച്ച് തീകൊളുത്തി. മന്ത്രവാദം നടത്തിയെന്ന ആരോപണ തുടർന്ന് 60കാരിയായ ജാരിയൊ ദേവിയെയാണ് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ആക്രമിച്ച ശേഷം തീകൊളുത്തിയത്. ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലായിരുന്നു സംഭവം. 40 ശതമാനം...
ഉത്തരാഖണ്ഡിൽ 30 ബിഎസ്എഫ് ജവാൻമാർക്ക് കോവിഡ്
ഉത്തരാഖണ്ഡ്: കോട്‌വാൽ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച 30 ബിഎസ്എഫ് ജവാൻമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 82 പേരെയാണ് ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. കോവിഡ് സ്‌ഥിരീകരിച്ച എല്ലാവരും നിലവിൽ നിരീക്ഷണത്തിലാണ്.
അതേസമയം, സംസ്‌ഥാനത്ത്...
ബികാനീർ എക്‌സ്‌പ്രസ് പാളം തെറ്റൽ; മരണം ഏഴായി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബികാനീസ് എക്‌സ്‌പ്രസ് പാളം തെറ്റിയതിൽ മരണം ഏഴായി. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധയിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് വൈകിട്ട് 5.15ഓടെയായിരുന്നു അപകടം സംഭവിച്ചത്. രാജസ്‌ഥാനിലെ ബികാനീറിൽ നിന്ന്...
ഇന്ത്യ-ചൈന ചർച്ച; നിയന്ത്രണ രേഖയിലെ തർക്കങ്ങൾ പരിഹരിക്കാൻ ധാരണയായി
ന്യൂഡെൽഹി: ഇന്ത്യയും ചൈനയും തമ്മിൽ സൈനിക-നയതന്ത്ര മാർഗങ്ങളിലൂടെ അടുത്ത ബന്ധം നിലനിർത്താനും നിയന്ത്രണ രേഖയിൽ (എൽഎസി) ശേഷിക്കുന്ന പ്രശ്‌നങ്ങളുടെ പരസ്‌പര സ്വീകാര്യമായ പരിഹാരം എത്രയും വേഗം കണ്ടെത്താമെന്നും ധാരണ. ഇന്നലെ ചേർന്ന ഇന്ത്യ-ചൈന...
രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷം, ജാഗ്രത വേണം, ഭയം വേണ്ട; പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വ്യാപനം അതിരൂക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാഗ്രത വേണമെന്നും എന്നാൽ ഭയം വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്‌സിനേഷനാണ്. പഴയ സ്‌ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക...








































