Fri, May 17, 2024
39 C
Dubai

കാഴ്‌ചയില്ലാത്ത വിൽപ്പനക്കാരന്റെ ലോട്ടറികൾ തട്ടിയെടുത്തു അജ്‌ഞാതൻ; സഹായ ഹസ്‌തവുമായി സനോജ്

കൊച്ചി: എറണാകുളം കാലടിയിൽ കാഴ്‌ച ശക്‌തിയില്ലാത്ത ലോട്ടറി വിൽപ്പനക്കാരന്റെ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയ വാർത്തയറിഞ്ഞു സഹായ ഹസ്‌തവുമായി ഒരു വ്യാപാരി. മറ്റൂർ ജങ്ഷനിൽ നിന്നാണ് മോഷണത്തിന്റെയും ഒപ്പം കാരുണ്യത്തിന്റെയും വാർത്തകൾ പുറത്തുവരുന്നത്....

കളഞ്ഞുകിട്ടിയ പേഴ്‌സിൽ 28,000 രൂപ; ഉടമയ്‌ക്ക് തിരികെ നൽകി സെക്യൂരിറ്റി ജീവനക്കാരൻ

എറണാകുളം: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് സെക്യൂരിറ്റി ജീവനക്കാരൻ. മാഞ്ഞാലി മാട്ടുപുറം വലിയപറമ്പിൽ വീട്ടിൽ വിവി ലാലനാണ് കഴിഞ്ഞ ദിവസം ജോലി സ്‌ഥലത്തേക്കുള്ള യാത്രക്കിടെ റോഡിൽക്കിടന്ന് ഒരു പേഴ്‌സ്...

പത്താം ക്‌ളാസുകാരന്റെ സത്യസന്ധത; റംലക്ക് നഷ്‌ടപ്പെട്ടെന്ന് കരുതിയ ആഭരണം തിരികെ കിട്ടി

തിരുന്നാവായ: മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ പൂളമംഗലം സൈനുദ്ദീൻ മെമ്മോറിയൽ സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർഥിയാണ് ബിഷ്‌റുൽ ഹാഫിക്ക്. സ്‌കൂളിൽ നിന്ന് കളഞ്ഞു കിട്ടിയ കൈ ചെയിൻ ഉടമസ്‌ഥർക്ക് തിരിച്ചുനൽകി മാതൃകയായിരിക്കുകയാണ് ഇപ്പോൾ ബിഷ്‌റുൽ...

കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ

പട്ടിമറ്റം: കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഓട്ടോ ഡ്രൈവറായ എസ് ഷെമീർ. കഴിഞ്ഞ ദിവസം വൈകിട്ടാണ് കോലഞ്ചേരി ബസ് സ്‌റ്റോപ്പിന് സമീപത്ത് നിന്ന് ഷെമീറിന് മാല കളഞ്ഞു കിട്ടിയത്. ഉടൻ തന്നെ...

ആതുരസേവന രംഗത്തേക്ക് കുടുംബശ്രീ അംഗങ്ങൾ; അവയവ ദാനത്തിന് സമ്മതപത്രം

കോഴിക്കോട്: ആതുരസേവന രംഗത്ത് മാതൃകയാവുകയാണ് ഒരുകൂട്ടം കുടുംബശ്രീ പ്രവർത്തകർ. കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിൽ അവയവദാനത്തിന് സമ്മതപത്രം നൽകാൻ ഒരുങ്ങിയിരിക്കുകയാണ് 5,000 കുടുംബശ്രീ അംഗങ്ങൾ. മരണാനന്തര അവയവദാന സമ്മതപത്രം സ്വാതന്ത്ര്യ...

ജലക്ഷാമം; കുട്ടനാട്ടിൽ ശുദ്ധീകരണ പ്ളാന്റ് സ്‌ഥാപിച്ച് മോഹൻലാലിന്റെ ഫൗണ്ടേഷൻ

ആലപ്പുഴ: കുടിവെള്ളക്ഷാമം രൂക്ഷമായ കുട്ടനാട്ടിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് സഹായവുമായി നടൻ മോഹൻലാൽ. കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ കുടിവെള്ള ശുദ്ധീകരണ പ്ളാന്റ് സ്‌ഥാപിച്ചു. മേഖലയിലെ...

ഭൂരഹിതർക്ക് തണലായി ദമ്പതികൾ; വ്യത്യസ്‌തമായി വിവാഹ വാർഷികാഘോഷം

കൊച്ചി: ഏഴ് ഭൂരഹിത കുടുംബങ്ങളെ ചേർത്ത് നിർത്തിയാണ് കൂത്താട്ടുകുളം സ്വദേശികളായ ലൂക്കോസ്-സെലിൻ ദമ്പതികൾ അവരുടെ അമ്പതാം വിവാഹ വാർഷികം ഗംഭീരമായി ആഘോഷിച്ചത്. ജനുവരി 15ന് ആയിരുന്നു ഇവരുടെ 50ആം വിവാഹ വാർഷികം. പതിവ്...

‘നൻമയുടെ തണൽ’; ഒരുകോടി വിലയുള്ള ഭൂമി ആശാഭവനം നിർമിക്കാൻ വിട്ടുനൽകി 85-കാരി

വടക്കഞ്ചേരി: ആതുരസേവന രംഗത്ത് തണലായി മാറിയിരിക്കുകയാണ് വടക്കഞ്ചേരി വള്ളിയോട് സ്വദേശിനിയായ ശാന്തകുമാരിയമ്മ. വള്ളിയോട് മിച്ചാരംകോട് ഏറാട്ടുപറമ്പിൽ തന്റെ പേരിലുള്ള 66 സെന്റ് സ്‌ഥലവും വീടും നവോത്‌ഥാന പരിഷത്തിന് ആശാഭവനം നിർമിക്കാൻ വിട്ടുനൽകിയാണ് 85-കാരിയായ...
- Advertisement -