Tue, May 19, 2026
32 C
Dubai

മലപ്പുറത്ത് നിന്ന് നാടൻ തോക്കുകളും തിരകളും പിടികൂടി

മലപ്പുറം: ജില്ലയിൽ നാടൻ തോക്കുകളും തിരകളും പിടികൂടി. മലപ്പുറം ജില്ലയിലെ എടക്കരയിൽ നിന്നാണ് ആയുധങ്ങൾ പിടികൂടിയത്. ബാലൻകുളം സ്വദേശി സുഫിയാന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം പിടികൂടിയത്. വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന...

പ്രതിഷേധങ്ങൾക്ക് ഫലം; കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് സമയം ഉയർത്തി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ പാർക്കിങ് സമയം പുനഃക്രമീകരിച്ചു. നിലവിൽ മൂന്ന് മിനിറ്റിൽ നിന്ന് ആറ് മിനിറ്റായി ഉയർത്തിയാണ് പാർക്കിങ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. ഡയറക്‌ടർ ആണ് ഇക്കാര്യം അറിയിച്ചത്. നാളെ പുലർച്ചെ 12 മണി...

മൂന്നാർ, മലക്കപ്പാറ ഉല്ലാസയാത്ര വൻ വിജയം; മികച്ച വരുമാനം കൈവരിച്ച് മലപ്പുറം ഡിപ്പോ

മലപ്പുറം: മൂന്നാർ, മലക്കപ്പാറ ഉല്ലാസയാത്രയിലൂടെ മികച്ച വരുമാന നേട്ടം കൈവരിച്ച് മലപ്പുറം ഡിപ്പോ. കെഎസ്ആർടിസിയുടെ മലപ്പുറം-മൂന്നാർ, മലപ്പുറം-മലക്കപ്പാറ സ്‌പെഷ്യൽ സർവീസുകൾ ജനങ്ങൾ ഏറ്റെടുത്തതോടെയാണ് മലപ്പുറം ഡിപ്പോ മറ്റ് ഡിപ്പോകളെ മറികടന്ന് ഈ നേട്ടം...

ഐഎസ് തീവ്രവാദ കേസ്; വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്

വയനാട്: ഐഎസ് തീവ്രവാദ കേസിൽ വയനാട് സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവ്. കൽപ്പറ്റ സ്വദേശി നാഷിദുൾ ഹംസഫറിനെതിരെയാണ് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചത്. കാസർഗോഡ് സ്വദേശികൾക്കൊപ്പം ഐഎസ് തീവ്രവാദ സംഘടനയിൽ...

ടാറിങ് പൂർത്തിയായ റോഡിൽ അപ്രതീക്ഷിതമായി വൻ ഗർത്തം രൂപപ്പെട്ടു; ഗതാഗത നിരോധനം

കണ്ണൂർ: പയ്യന്നൂരിൽ ടാറിങ് പൂർത്തിയായ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. കണ്ണൂർ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ചന്തപ്പുര-മെഡിക്കൽ കോളേജ് റോഡിൽ തുമ്പോട്ടയിലാണ് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് റോഡ് ഇടിഞ്ഞു താണത്....

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു

കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കണ്ണോത്തുംചാലിൽ ഇന്ന് പുലർച്ചെ 2.30ന് ആണ് സംഭവം. സംഭവത്തിൽ ആളപായമില്ല. കണ്ണൂരിൽ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കുലക്കാട്ടുകുറുശ്ശി മുണ്ടൂർ സ്വദേശി സുധീഷാണ് അറസ്‌റ്റിലായത്‌. ഇന്നാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പടുത്തിയത്....

വാഹനത്തിൽ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

പന്തല്ലൂർ: പച്ചക്കറി കയറ്റിവന്ന മിനിലോറിയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ പന്തല്ലൂർ സ്വദേശി കെ ഷെഫീഖിനെ (39) ദേവാലയ പോലീസ് അറസ്‌റ്റ് ചെയ്‌തു. പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച...
- Advertisement -