കാറില്‍ ലഹരിമരുന്ന് കടത്തവെ യുവാവ് പിടിയിൽ
കാസർഗോഡ്: കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവ് അറസ്‌റ്റിൽ. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അബ്‌ദുൾ റഹ്‌മാന്‍ (34) ആണ് അറസ്‌റ്റിലായത്. ഇയാളിൽ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും 34 ഗ്രാം ചരസും പിടികൂടി.
രഹസ്യവിവരത്തെ...
ലഹരി കടത്ത്; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ
പാലക്കാട്: കുപ്രസിദ്ധ ഗുണ്ട മരട് അനീഷും കൂട്ടാളികളും പിടിയിൽ. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇവർ പിടിയിലായത്. വാളയാറിൽ നിന്നാണ് ഇവരെ പിടികൂടിയത്.
അനീഷിന്റെ കൂട്ടാളികളായ കൊല്ലം സ്വദേശിയായ ഷിനു പീറ്റർ, ചിറ്റൂർ സ്വദേശിയായ...
പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റു; രണ്ട് പോലീസുകാർ അറസ്‌റ്റില്‍
മലപ്പുറം: പിടിച്ചെടുത്ത ഹാന്‍സ് മറിച്ചുവിറ്റ രണ്ട് പോലീസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റില്‍. കോട്ടക്കല്‍ സ്‌റ്റേഷനിലെ രതീന്ദ്രൻ, സജി അലക്‌സാണ്ടർ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇരുവരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍...
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; മലപ്പുറത്ത് പിടിയിലായ ആളിന്റെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ
മലപ്പുറം: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിപ്പിൽ ജില്ലയിൽ പിടിയിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങളെന്ന് കണ്ടെത്തൽ. രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും പണം എത്തിയാതായി കണ്ടെത്തി. പോലീസ്...
പാലക്കാട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; അന്വേഷണം ഊര്‍ജിതമാക്കി
പാലക്കാട്: നഗരത്തിലെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മേട്ടുപ്പാളയം സ്‌ട്രീറ്റിലുള്ള എംഎ ടവറിലെ കീര്‍ത്തി ആയുര്‍വേദിക്‌സ് എന്ന സ്‌ഥാപനത്തിന്റെ മറവിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
സ്‌ഥാപന ഉടമ കോഴിക്കോട്...
മഴയിൽ ഒലിച്ചുപോയി കർഷകരുടെ പ്രതീക്ഷയും; ചെറുതാഴത്ത് 85 ഹെക്‌ടർ നെൽക്കൃഷി നശിക്കുന്നു
കണ്ണൂർ: തോരാതെ പെയ്യുന്ന മഴ കൊയ്‌തെടുക്കാറായ നെൽക്കതിരുകൾക്ക് നാശം വിതക്കുന്നു. വയലുകളിൽ വിളവെടുപ്പിനു പാകമായി നിൽക്കുന്ന നെൽച്ചെടികളാകെ വെള്ളത്തിലേക്ക് പതിച്ചുനിൽക്കുകയാണ്.
ചെറുതാഴം ഗ്രാമപ്പഞ്ചായത്തിൽ 13 പാടശേഖരങ്ങളിലായി 85 ഹെക്‌ടറോളം നെൽക്കൃഷിയാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്....
ഐഎസ് പോസ്‌റ്ററുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റ്; ജില്ലാ പോലീസ് മേധാവി
പാലക്കാട്: ജില്ലയിൽ ഐഎസ് പോസ്‌റ്ററുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. ഒളിവിലുള്ള കോഴിക്കോട് സ്വദേശിക്കായി അന്വേഷണം നടക്കുകയാണെന്നും...
മിഠായി തെരുവ്; അനധികൃത കെട്ടിടങ്ങൾക്ക് എതിരെ നടപടിയെടുത്ത് നഗരസഭ
കോഴിക്കോട്: മിഠായി തെരുവിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയുമായി നഗരസഭ. ഇതിന്റെ ഭാഗമായി മൊയ്‌ദീൻ പള്ളി റോഡിലെ കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നവീകരിക്കാൻ നഗരസഭ നോട്ടിസ് നൽകി. കൂടാതെ മിഠായി തെരുവിലെ കെട്ടിടങ്ങളുടെ...







































