Sat, Jun 27, 2026
31.1 C
Dubai

ഞെളിയംപറമ്പിലെ മാലിന്യ പ്ളാന്റില്‍ തീപിടുത്തം

കോഴിക്കോട്: ജില്ലയിലെ ഞെളിയംപറമ്പിൽ മാലിന്യ പ്ളാന്റിൽ തീപിടുത്തം. പ്ളാസ്‌റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്‌നിരക്ഷാ സേനയെ വിവരം അറിച്ചത്. തീയണക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ തന്നെ പ്ളാന്റില്‍...

മുട്ടിൽ മരം കൊള്ള; റവന്യൂ- വനം ഉദ്യോഗസ്‌ഥരെ ന്യായീകരിച്ച് കളക്‌ടറുടെ റിപ്പോർട്

വയനാട്: വയനാട് മുട്ടിൽ മരം കൊള്ളയിൽ റവന്യൂ- വനം ഉദ്യോഗസ്‌ഥരെ ന്യായീകരിച്ച് വയനാട് ജില്ലാ കളക്‌ടറുടെ റിപ്പോർട്. തുടക്കം മുതൽ ഉദ്യോഗസ്‌ഥർ ജാഗ്രത പാലിച്ചിരുന്നു. മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്‌ടമായപ്പോഴും വയനാട്...

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി സ്വദേശി പൊന്നോത്ത്‌ വീട്ടിൽ ഫൈസൽ പി (28)യെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാളിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച ജീപ്പും...

തിരുവനന്തപുരം- കോഴിക്കോട് ചരക്കുകപ്പൽ ഈ മാസം മുതൽ; അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: ചെറുകപ്പലുകൾ വഴി തിരുവനന്തപുരം- കൊച്ചി- കോഴിക്കോട് ജലപാതയിൽ ചരക്കുനീക്കം ഈ മാസം തന്നെ തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഈ പാതയിൽ ചരക്കുനീക്കത്തിന് കപ്പലുകൾ ഓടിക്കാൻ മൂന്ന് ഏജൻസികളുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി...

പരീക്ഷാ മൂല്യനിർണയം; അധ്യാപകർക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

കാസർഗോഡ് : ഹയർ സെക്കൻഡറി, എസ്എസ്എൽസി മൂല്യനിർണയ കേന്ദ്രങ്ങളിലേക്ക് അധ്യാപകർക്ക് ലോക്ക്ഡൗൺ കാലയളവിൽ തടസം കൂടാതെ സഞ്ചരിക്കുന്നതിന് ജില്ലയിൽ പ്രത്യേക സർവീസുകൾ തയ്യാറാക്കി കെഎസ്ആർടിസി. കാസർഗോഡ് ഡിപ്പോ മാനേജരാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇതിന്റെ...

ഇരിട്ടിയിൽ പണിയായുധങ്ങൾ മോഷണം പോയതായി പരാതി

ഇരിട്ടി: ഇരുമ്പ് പണിക്കാരന്റെ പണിയായുധങ്ങൾ മോഷണം പോയതായി പരാതി. കണ്ണൂർ ഇരിട്ടി പാലത്തിന് സമീപം കൊല്ലപ്പണി എടുക്കുന്ന വിളക്കോട് ഉവ്വാപള്ളി സ്വദേശി പുതിയ പുരയിൽ പിപി രമേശനാണ് പണിസ്‌ഥലത്ത്‌ സൂക്ഷിച്ച ആയുധങ്ങൾ മോഷണം...

തണലായി പച്ചത്തുരുത്തുകൾ; കണ്ണൂരിൽ നടീൽ ഉൽസവത്തിന് തുടക്കമായി

കണ്ണൂർ: ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളുടെ നേതൃത്വത്തിൽ 30 പച്ചത്തുരുത്തുകളുടെ നടീൽ ഉൽസവത്തിന് തുടക്കമായി. ദേവഹരിതം പച്ചത്തുരുത്ത് നടീൽ ഉൽസവത്തിന്റെ ജില്ലാതല ഉൽഘാടനം ചെറുതാഴം കുളപ്രം കാവിൽ എം വിജിൻ എംഎൽഎ നിർവഹിച്ചു. ജില്ലയിൽ...

റോഡ് നിർമാണത്തിനായി കണ്ടൽക്കാടുകൾ നശിപ്പിച്ചു; പരാതി

കോഴിക്കോട്: എലത്തൂരിൽ കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. എലത്തൂരിലെ ഹിന്ദുസ്‌ഥാൻ പെട്രോളിയം ഡിപ്പോയോട് ചേർന്നുള്ള സ്‌ഥലത്ത് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത്. റോഡ് നിർമാണത്തിനായി കണ്ടൽക്കാടുകൾ നശിക്കുകയും തോട് നികത്തുകയും ചെയ്യുന്നുവെന്ന്...
- Advertisement -