നരഭോജി കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനം
വയനാട്: ഗൂഡല്ലൂരിൽ നാലുപേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു പിടികൂടാൻ തീരുമാനം. കടുവയെ വെടിവെച്ചു കൊല്ലാനായിരുന്നു ആദ്യം ഉത്തരവിട്ടിരുന്നത്. പിന്നീട് തീരുമാനം മാറ്റി. കടുവയെ വെടിവച്ചു കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തീരുമാനം...
കാട്ടാന ശല്യത്തിന് പരിഹാരം; വൈദ്യുതി തൂക്കുവേലി സ്‌ഥാപിച്ച് ജനകീയ കൂട്ടായ്‌മ
കണ്ണൂർ: ജില്ലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ ജനകീയ കൂട്ടായ്‌മ രംഗത്ത്. കണ്ണൂരിലെ മലയോര മേഖലയായ പാലപ്പുഴ മുതൽ കാണിച്ചാർ കാളികയം വരെയുള്ള മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ നടപടിയുമായി...
കേസുകൾ നിരവധി; മലപ്പുറം ജില്ലയിൽ രണ്ട് യുവാക്കൾക്ക് പ്രവേശന വിലക്ക്
മലപ്പുറം: നിരവധി കേസുകളിൽ പ്രതികളായ യുവാക്കൾക്ക് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. അങ്ങാടിപ്പുറം വലമ്പൂർ പണിക്കർകുന്നിൽ വീട്ടിൽ മുഹമ്മദ് ആദിൽ (25), കാളികാവ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചെങ്കോട് സ്വദേശി സുഫൈൽ...
ലൈസൻസ് ഉള്ളത് ചുരുക്കം പേർക്ക്; ജില്ലയിൽ കാട്ടുപന്നി ശല്യത്തിന് അറുതിയില്ല
കാസർഗോഡ്: കാട്ടുപന്നികളെ കൊല്ലാൻ അനുമതി ലഭിച്ചിട്ടും കാസർഗോഡ് ജില്ലയിലെ കർഷകരുടെ ദുരിതത്തിന് പരിഹാരമില്ല. ജില്ലയിൽ വിരലിൽ എണ്ണാവുന്ന കർഷകർക്ക് മാത്രമാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള തോക്ക് ലൈസൻസ് ഉള്ളത്. ഇവരിൽ പലർക്കും എല്ലായിടങ്ങളിലും...
കണ്ണാടി ബാങ്ക് ക്രമക്കേട്; നടപടി ലഘൂകരിച്ച് സിപിഎം
പാലക്കാട്: കണ്ണാടി ബാങ്ക് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റി റദ്ദാക്കി. കണ്ണാടി ബാങ്ക് സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പി സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം...
ആശുപത്രിയിൽ അതിക്രമം; ജില്ലയിൽ 3 പേർ അറസ്‌റ്റിൽ
പാലക്കാട്: ആശുപത്രിയിൽ അതിക്രമം നടത്തിയ 3 പേരെ ടൗൺ സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തു. നൂറണി പനങ്ങാട്ടു തെരുവ് സ്വദേശികളായ മൻസൂർ(40), അക്ബർ(41), സാദിഖ്(42) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ജില്ലാ വനിതാ ശിശു...
ഡോക്‌ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
കണ്ണൂർ: ഡോക്‌ടർ ചമഞ്ഞ് ആറ് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. പിലാത്തറയിൽ കാർ സർവീസ് സെന്റർ നടത്തുന്ന പിലാത്തറ നസ്‌റിയ വില്ലയിൽ നജീബിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. പരിയാരം പോലീസാണ്...
വീടിന്റെ മച്ച് തകർന്നു വീണു; ജില്ലയിൽ വീട്ടമ്മ മരിച്ചു
കണ്ണൂർ: ജില്ലയിൽ വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് മിൽമക്ക് സമീപം പവിത്രന്റെ ഭാര്യ വസന്ത(60)യാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. തടിയുടെ മച്ചായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്....








































